ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ സസ്‌പെൻഡ് ചെയ്ത് ഐസിസി; നടപടി ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്

ദുബായ്: ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ (എസ്എല്‍സി) അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ബോര്‍ഡ് വിലക്കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അടിയന്തരപ്രാബല്യത്തോടെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ഗവൺമെന്റ് ഇടപെടൽ നടത്തിയെന്ന് ഐസിസി ആരോപിച്ചു. ബോർഡിന്റെ സ്വയംഭരണാധികാര വ്യവസ്ഥയിൽ ഗുരുതരമായ ലംഘനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നടത്തിയതെന്നും ഐസിസി അറിയിച്ചു. സസ്പെൻഷന്റെ…

Read More

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിയ്ക്ക് പൊലീസിന്റെ നോട്ടീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയ്ക്ക് നോട്ടീസ്. ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് നോട്ടിസ് നല്‍കി.കേസില്‍ മറ്റ് മാധ്യമപ്രവര്‍ക്കരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ഇന്നലെയാണ് നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. ഹാജരാകുന്നത് സംബന്ധിച്ച് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായിട്ടില്ല. ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് കെ.പി.എം ട്രൈസെന്‍ഡ ഹോട്ടലിന് മുന്നില്‍ വാര്‍ത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന…

Read More

ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കെ.സി. വേണുഗോപാൽ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല. കെ.സി. വേണുഗോപാൽ മത്സരിച്ചാൽ, തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുക്കും. വേണുഗോപാലുമായി പറയത്തക്ക യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ചിലർ അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ നോക്കുന്നുണ്ട്. അത്തരക്കാരെ ചുണ്ണാമ്പ് തൊട്ട് വച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന ആവശ്യത്തെ യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പിന്തുണച്ചു.

Read More

കാറ്റ് ആഞ്ഞുവീശി; കൊച്ചിയിൽ ബെവ്കോ ഔട്ട്‌ലെറ്റിൽ ആയിരത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു,

കൊച്ചി: കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിൽ വലിയ നാശനഷ്ടം. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. ആഞ്ഞുവീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണു. ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും…

Read More

എല്ലാ വിവരങ്ങളും ‘അയ്യൻ ആപ്പിൽ’ ശബരിമല തീർഥാടകർക്കായി ആപ്ലിക്കേഷൻ

ശബരിമല തീർഥാടനത്തിന് എത്തുന്ന അയ്യപ്പൻമാർക്ക് വേണ്ടി അയ്യൻ മൊബൈൽ ആപ്പ്.ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ നടന്നു. വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം നിർവഹിച്ചു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. അയ്യപ്പൻമാർ പാലിക്കേണ്ട ആചാര മര്യാദകളും പൊതു നിർദ്ദേശങ്ങളും ആപ്പിൽ ഉൾപ്പെടുത്തി. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോ‍ഡ്, എരുമേലി, അഴുതക്കടവ്, സത്യം, ഉപ്പുപാറ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയെന്നും ആപ്പിലൂടെ അറിയാം. പരമ്പരാഗത കാനന പതയിലെ…

Read More

ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുത്; ഇങ്ങനെയായാല്‍ ജനാധിപത്യം എങ്ങനെ മുന്നോട്ടുപോകും?; വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. നിയമസഭ ചര്‍ച്ചകളിലൂടെ പാസ്സാക്കുന്ന ബില്‍, സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്….

Read More

അധ്യാപകന്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ;സ്‌കൂള്‍ കൗണ്‍സിലറെ രണ്ടാം പ്രതിയാക്കി

കൊച്ചി :അധ്യാപകന്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കാനായി സംഭവം ഒളിച്ചുവെച്ച സ്‌കൂള്‍ കൗണ്‍സിലറെ പോക്‌സോ കേസില്‍ രണ്ടാം പ്രതിയാക്കി. കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അധ്യാപകന്‍ ആനന്ദ് പി നായര്‍ക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ഈ സംഭവം അറിഞ്ഞിട്ടും ഒളിച്ചുവെച്ച സ്‌കൂള്‍ കൗണ്‍സിലര്‍ റിമി സാമ്പനെയാണ് പോക്സോ കേസില്‍ രണ്ടാം പ്രതിയാക്കിയത്. കുട്ടി പരാതി പറഞ്ഞിട്ടും കൗണ്‍സിലര്‍ വിവരം മൂടിവെക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ സഹായിക്കാന്‍ നിയമിക്കപ്പെട്ട സ്‌കൂള്‍ കൗണ്‍സിലര്‍ ആണ് വിവരം…

Read More

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ്; റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായതായി ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളജിൽ നടന്ന യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ആണ് കോടതിയുടെ കണ്ടെത്തൽ. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് പറഞ്ഞ കോടതി ആദ്യം…

Read More

വിദ്യാർത്ഥി കൺസെഷനിൽ നിന്ന് പുറകോട്ടില്ല; 21 മുതൽ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം : അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തിൽ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി ആൻണി രാജു. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചർച്ച നടക്കുക. ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബസ് ഉടമകൾ പറഞ്ഞു. വിദ്യാർത്ഥി കൺസെഷനിൽ നിന്ന് പുറകോട്ട് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബസുടമകൾ. ഈ മാസം 21 മുതലാണ് സംസ്ഥാന വ്യാപകമായി ബസ് ഉടമകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 31ന് ഇതേ…

Read More

വസ്തു അളക്കാൻ കൈക്കൂലി; സർവേയറെ കയ്യോടെ പൊക്കി വിജിലൻസ്

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിലായി. തൃശൂർ താലൂക്ക് സർവേയർ രവീന്ദ്രനാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. അയ്യന്തോൾ സ്വദേശിയായ പരാതിക്കാരന്റെ വസ്തു അളന്നു നൽകാൻ എത്തിയ രവീന്ദ്രൻ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഫീസ് എന്ന വ്യാജേന 2500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. അളവ് പൂർത്തിയാകാത്തതിനാൽ മറ്റൊരു ദിവസം വരാമെന്നും പറഞ്ഞിരുന്നു. സെപ്റ്റംബർ മാസത്തിലാണ് പിന്നീട് അളക്കാൻ എത്തിയത്. വീണ്ടും 2500 രൂപ ആവശ്യപ്പെട്ടപ്പോൾ കൈക്കൂലിയാണെന്ന സംശയം തോന്നിയതോടെ ഇയാൾ വിജിലൻസിൽ പരാതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial