
രണ്ട് വർഷം എന്ത് ചെയ്യുകയായിരുന്നു? സുതാര്യത വേണ്ടേയെന്ന് സുപ്രീം കോടതി, ഗവർണർക്ക് രൂക്ഷ വിമർശനം
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ബിൽ പിടിച്ചുവെക്കാൻ തക്ക കാരണം ഗവർണർ അറിയിച്ചില്ല. രണ്ടുവർഷം ഗവർണർ എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനുള്ള ഗവർണറുടെ നടപടിയിൽ തൽക്കാലം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 7 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ…