വ്യാജമദ്യ ദുരന്തം ; 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ചണ്ഡിഗഡ് : ഹരിയാനയിലെ യമുനാനഗറിൽവ്യാജമദ്യം കഴിച്ച് ആറു പേർ മരിച്ചു. യമുനാനഗർ ജില്ലയിലെ ഫരഖ് പൂരിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ മദ്യം കഴിച്ച പത്തിലധികം പേരാണ് ശാരീരികാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട് ചികിത്സ തേടിയത്. അഞ്ചുപേർ ആശുപത്രിയിലെത്തിയ ഉടൻ മരിച്ചു. മൂന്നു പേരെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ ഒരാൾ കൂടി മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച മരിച്ച അഞ്ച് പേരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് സംസ്കരിച്ചത്. ഒരു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി…

Read More

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി…

Read More

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ സംഘർഷം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ സംഘർഷം.സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ വഞ്ചിയൂർ ഏരിയാ ജോയിൻ്റ് സെക്രട്ടറി, ലോ കോളേജിലെ സംഘടനാ ഭാരവാഹികൾ ‌തുടങ്ങിയവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നവർ യൂണിവേഴ്സിറ്റി കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾ ഉൾപ്പടെ ഹോസ്റ്റലിൽ പലപ്പോഴും സ്ഥിരതാമസം ആണെന്ന് ആരോപണം ഉയർന്നിരുന്നു. സംഘർഷത്തിന് നേതൃത്വം നൽകിയവരിൽ പലരും എസ്എഫ്ഐയിൽ…

Read More

സെമി ലക്ഷ്യമിട്ട് ന്യൂസീലൻഡ്; ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ശ്രീലങ്ക: ബെംഗളൂരുവിൽ ഇന്ന് നിർണായക പോരാട്ടം

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസീലൻഡ് ശ്രീലങ്കയെ നേരിടും. ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം. ഇന്ന് കളി ജയിച്ച് അവസാന സെമിഫൈനൽ സ്ഥാനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡ് ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുക എന്നതാണ് ശ്രീലങ്കയുടെ ലക്ഷ്യം. തുടരെ നാല് കളി ജയിച്ച് ഗംഭീരമായി ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ച ന്യൂസിലൻഡിന് ഇന്ത്യക്കെതിരായ കളിയോടെ നിലതെറ്റി. പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം ന്യൂസിലൻഡ് പരാജയപ്പെട്ടു. ആദ്യ നാല് മത്സരങ്ങളിൽ ദുർബലരായ ടീമുകൾക്കെതിരെ…

Read More

എൻ.ഭാസുരാംഗനെ സിപിഐ പുറത്താക്കി; മിൽമയിൽ നിന്നും നീക്കം ചെയ്തു.

തിരുവനന്തപുരം : കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ.ഭാസുരാംഗനെ സിപിഐ പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു.സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് തീരുമാനം. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു. എൻ ഭാസുരാംഗനെ മില്‍മയുടെ ചുമതലയിൽ നിന്നും നീക്കം ചെയ്തു. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലയിൽ നിന്നാണ്…

Read More

സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല

കണ്ണൂർ: സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി. രാഷ്ട്രീയ വിവാദമായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം. സിഎംപി നേതാവ് സി പി ജോൺവിഷയത്തിൽ അതൃപ്തി അറിയിച്ചിരുന്നു.പിന്നാലെയാണ് പിന്മാറ്റം. ഇതോടെ സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു. കണ്ണൂരിൽ സിപിഐഎം അനുകൂല എംവിആർ ട്രസ്റ്റിന്റെ എംവി രാഘവൻ അനുസ്മരണ പരിപാടിയിലാണ് മുസ്ലിം ലീഗ് നേതാവ് പികെകുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് ആദ്യംഅറിയിച്ചിരുന്നത്. എംവി രാഘവന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി…

Read More

സി.പി.എം അനുകൂല എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിൽ മുഖ്യപ്രഭാഷകനായി പി.കെ കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: സി.പി.എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ വേദിയിലാണ് കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത്. ഇന്ന് രാവിലെ കണ്ണുരിൽ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയുന്നത് മന്ത്രി വി.എൻ വാസവനാണ്. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കരകുളം കൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക. സി.പി.എം. 11-ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് മുസ്‌ലിം ലീഗിനെ…

Read More

കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ്; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിലെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ആകെ എത്രവോട്ട് ചെയർമാൻ സ്ഥാനത്തേക്ക് പോൾ ചെയ്തു എന്നതിൽ വ്യക്തതയില്ലാതെ കേസിൽ ഉത്തരവിറക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരുന്നു. റിട്ടേണിംഗ് ഓഫീസർക്ക് കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശവും നൽകിയിരുന്നു എസ്എഫ് ഐ സ്ഥാനാർത്ഥി ചെയർമാനായി ചുമതലയേൽക്കുന്നത് തടയാൻ നേരത്തെ വിസമ്മതിച്ച കോടതി ചുമതല താൽക്കാലികവും അന്തിമ വിധിയ്ക്ക്…

Read More

ന്യൂനമർദ്ദം, ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40…

Read More

150 മിസ്ഡ് കോൾ കണ്ടിട്ടും എടുത്തില്ല; 230 കിലോമീറ്റർ സഞ്ചരിച്ചെത്തി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് പൊലീസുകാരൻ

150 മിസ്ഡ് കോൾ കണ്ടിട്ടും എടുത്തില്ല; 230 കിലോമീറ്റർ സഞ്ചരിച്ചെത്തി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് പൊലീസുകാരൻ .ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രസവം കഴിഞ്ഞ് 11 ദിവസം മാത്രമായ യുവതിയെയാണ് കോൺസ്റ്റബിളായ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം. കര്‍ണാടകയിലെ ചാമരാജനഗറിലെ പൊലീസ് കോണ്‍സ്റ്റബിളായ ഡി കിഷോര്‍ (32) ആണ് ഭാര്യ പ്രതിഭയെ (24) കൊലപ്പെടുത്തിയത്. ഭാര്യയെ കൊല്ലുന്നതിന് മുന്‍പ് വിഷം കഴിച്ച പ്രതി കൃത്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial