15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്രയിൽ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കരാട്ടെ പരിശീലകനായ 25- കാരൻ അറസ്റ്റിൽ. ഓർക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സ്കൂൾ പരിസരത്തുനിന്നും വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയ പ്രതി പുറമേരിയിലെ കരാട്ടെ പരിശീലന കേന്ദ്രത്തിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബർ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read More

കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും

തിരുവനന്തപുരം: കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ എന്ത് സേവനത്തിനും ‘ഇലക്ട്ര’ റോബോട്ട് നിങ്ങൾക്ക് പരിഹാരം തരും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ഇനി ഈ നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.കെഎസ്ഇബിയുടെ പുതിയ വെബ്സൈറ്റ് ആയ kseb.in മുൻപുള്ള സൈറ്റിനെക്കാൾ സുതാര്യവും വേഗതയുള്ളതുമാകും. കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ തന്നെ ജനങ്ങൾക്ക് മുന്നിലെത്തുന്ന തരത്തിലാണ് പുതിയ സൈഡ്…

Read More

പെൻഷനു പണമില്ലെന്ന് സർക്കാർ, മനുഷ്യന്‍റെ ജീവിതപ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് പണമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ വിതരണം മുടങ്ങിയത്. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയല്ല. എങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സഹായം വിതരണം ചെയ്യാറുണ്ടെന്നും ചീഫ് സെക്രട്ടറി കോടതിയെ…

Read More

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

തൃശൂർ: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷ് ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാനെ കുത്തിക്കൊന്നത്. 25 വര്‍ഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനെ അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. ഇതിനിടെയാണ് ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊലപ്പെടുത്തിയത്. നേരത്തെയും ആക്രമണവാസനയുള്ളതിനാലാണ് ആനയെ ആനക്കോട്ടയില്‍ നിന്ന് പുറത്തിറക്കാതിരുന്നത്. കഴിഞ്ഞാഴ്ച ആന ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി വണങ്ങി…

Read More

കേരളീയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി പി പ്രസാദ് ;ഒരു മനുഷ്യനെയും വെറും പ്രദര്‍ശന വസ്തുവാക്കാന്‍ പാടില്ല

തിരുവനന്തപുരം: കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ വിയോജിപ്പുമായി കൃഷിമന്ത്രി പി പ്രസാദ്. ഗോത്രപാരമ്പര്യവും തനിമയും പ്രദർശിപ്പിക്കാം. പക്ഷെ ഒരു മനുഷ്യനെയും വെറും പ്രദർശന വസ്തുവാക്കാൻ പാടില്ലെന്നും മന്ത്രി പ്രസാദ് പറഞ്ഞു. ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിൽ മന്ത്രി കെ രാധാകൃഷ്ണൻ കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസി ജനത. അത്തരത്തിൽ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നൽകും. കേരളീയത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ആദിവാസി വിഭാഗം പ്രദർശന വസ്തുവല്ല എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും മന്ത്രി…

Read More

അലൻ ഷുഹൈബ് അമിതമായ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: അവശനിലയിൽ ആശുപത്രിയിൽ

പന്തീരാങ്കാവ്: പന്തീരാങ്കാവ് യു എ പി എ കേസിൽ പ്രതിയായ അലന്‍ ഷുഹൈബ് അവശ നിലയില്‍ ആശുപത്രിയില്‍.പരിധി വിട്ട് ഉറക്ക ഗുളിക കഴിച്ചതാണ് കാരണം. ഏകദേശം 30ലധികം ഉറക്കഗുളിക കഴിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ കൊച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി അല്പം അവശനിലയിൽ ആണെന്ന് ആരോഗ്യവൃത്തം അറിയിക്കുന്നു. തന്നെ കൊല്ലുന്നത് സിസ്റ്റമെന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച കത്തില്‍ അലന്‍. ഭരണകൂടത്തിന്റെ വേട്ടയാടലാണ് തന്റെ മരണത്തിന് കാരണമെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നതായി കണ്ടെത്തി

Read More

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

കടയ്ക്കാവൂർ: വൈദ്യൂത ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ അഭയൻ അധ്യക്ഷത വഹിച്ചു. അഴിമതിയും, ധൂർത്തും ,കെടുകാര്യസ്ഥതയും പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് . വൈദ്യുത ചാർജ് വർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നതായി ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആരോപിച്ചു. മംഗലപുരം ബ്ലോക്ക് പ്രസിഡൻ്റ് എം.എസ് നൗഷാദ്, ഡി.സി.സി ജനറൽ…

Read More

തിരുവനന്തപുരം മാനവീയം വീഥിയിലെ സംഘർഷം; രാത്രി 10 നു ശേഷം ഉച്ചഭാഷിണിക്ക് നിയന്ത്രണം

തിരുവനന്തപുരം: മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് തടസ്സമുണ്ടാകില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. ലഹരി ഉപയോഗിക്കുന്നവർ കടന്നു കയറുന്നുണ്ടോ എന്ന് പരിശോധനകൾ നടത്തും. രാ മണിക്ക് ശേഷം ഉച്ചഭാഷിണി യോഗിച്ചുള്ള വിനോദങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സി എച്ച് നാഗരാജു വ്യക്തിമാക്കി.തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കിയ ഇടമാണ് വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ മാനവീയം വീഥി കഴിഞ്ഞ ദിവസം അർധരാത്രി ആൽത്തറ ജംഗ്ഷന് സമീപം ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഘർഷം ഉണ്ടായത് മാനവീയം…

Read More

പമ്പ ത്രിവേണിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്

പത്തനംതിട്ട: പമ്പ ത്രിവേണിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നദിയില്‍ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. നവംബറില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പമ്പ ത്രിവേണ കരകവിയും എന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഉത്തരവില്‍ പറയുന്നവ അടിയന്തരമായി ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലെന്ന് കളക്ടര്‍ എ ഷിബു ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംസ്ഥാന…

Read More

അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് – കിഴക്കൻ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് – കിഴക്കൻ-കിഴക്കൻ കാറ്റ് ശക്തമായിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത രണ്ടോ മൂന്നോ ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇന്ന് 4 ജില്ലകളിലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial