നടവയൽ സി എം കോളേജ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു

വയനാട്: നടവയൽ സിഎം കോളേജ് പ്രിൻസിപ്പാളിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇന്ന് രാവിലെ മുതൽ കെഎസ്‌യു നടത്തിയ സമരം വിജയകരമായി പൂർത്തിയായിരിക്കുകയാണ്. കോളേജ് പ്രിൻസിപ്പൽ ആയിരുന്ന മുഹമ്മദ് ഷെരീഫിനെയാണ് കെഎസ്‌യു നടത്തിയ സമരത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ ബന്ദിനെ തുടർന്ന് കെഎസ്‌യു ഇന്ന് രാവിലെയാണ് കോളേജിൽ എത്തിയത്. തുടർന്ന് കെഎസ്‌യു പ്രവർത്തകരെ പ്രിൻസിപ്പാൾ മർദ്ദിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ പനമരം പോലീസ് കേസെടുത്തു

Read More

മൂന്ന് കിലോമീറ്റർ നീളത്തിൽ ഭാഗികമായി നിർമിച്ച റോഡ് മോഷ്ടിച്ച് ഗ്രാമവാസികൾ

ബീഹാറിലെ ജെഹാനാബാദ് ജില്ലയിൽ ഒരു വ്യത്യസ്തമായ മോഷണം നടന്നു. മൂന്ന് കിലോമീറ്റർ നീളത്തിൽ ഭാഗികമായി നിർമിച്ച ഒരു റോഡാണ് ഗ്രാമവാസികൾ എല്ലാവരും ചേർന്ന് മോഷ്ടിച്ചത്. വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. ജെഹാനാബാദ് ജില്ലയിലെ ഔദാൻ ബിഘ ഗ്രാമത്തിലെ നിവാസികളാണ് ഇവരുടെ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന റോഡിന്റെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയത്. കോൺക്രീറ്റ്, മണൽ, കല്ല് ചിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ നിർമ്മാണ സാമഗ്രികൾ ഇവർ മോഷ്ടിച്ചവയിൽ ഉൾപ്പെടുന്നു. റോഡിനായി ഇട്ട കോൺക്രീറ്റ്…

Read More

കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കരുത്; നാല് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി സുപ്രീം കോടതി

ഡല്‍ഹി: കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. നാല് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഡല്‍ഹി, യുപി, രാജസ്ഥാന്‍ സര്‍ക്കാരുകളോടാണ് വൈക്കോല്‍ കത്തിക്കുന്നത് തടയണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. കോടതി നിര്‍ദേശം നടപ്പാക്കാന്‍ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേല്‍നോട്ടത്തില്‍ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. ഇതൊരു രാഷ്ട്രീയ യുദ്ധക്കളമല്ലെന്നും സുപ്രീം കോടതി. വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ കളി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ആശങ്ക ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വൈക്കോല്‍…

Read More

പല്ല് വേദനയ്ക്ക് ശസ്ത്രക്രിയ നടത്തി, നാല് വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

തൃശൂർ മുണ്ടൂർ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആർടിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ.നാല് വയസുകാരന്റെ മരണം പല്ലു വേദനയുടെ ശസ്ത്രക്രിയക്ക് പിന്നാലെയെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പല്ലുവേദനയുമായി ബന്ധപ്പെട്ടാണ്. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്….

Read More

കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധന ഫലം പുറത്ത്

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാൻ ആകാത്ത നിലയിൽ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കളമശേരി ബോംബാക്രമണ കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ 10ലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി. 15…

Read More

പൊലീസിന്‍റെ മുന്നറിയിപ്പ്, പാഴ്സലിന്‍റെ പേരിലെ കോളുകളിൽ ജാഗ്രത വേണം; തിരുവനന്തപുരത്ത് നടന്നത് വമ്പൻ തട്ടിപ്പ്

തിരുവനന്തപുരം : പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വമ്പൻ തട്ടിപ്പിന്‍റെ വിവരം പങ്കുവച്ചാണ് ഫേസ്ബുക്ക് പേജിലൂടെയുള്ള പൊലീസിന്‍റെ മുന്നറിയിപ്പ്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്ത് ‘പാഴ്സൽ’ തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്. പാഴ്സലിൽ എം ഡി എം എ പോലുള്ള ലഹരി മരുന്നുകൾ…

Read More

ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; പ്രതി അറസ്റ്റിൽ

നെടുമങ്ങാട്: യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതി അറസ്റ്റിൽ. ബസിൽ വച്ച് അപമര്യാദയായി പെരുമാറിയതിന് ആനാട് കല്ലിയോട് തീർത്ഥങ്കര കുന്നുംപുറത്ത് റോഡരികത്തു വീട്ടിൽ ഗോപാലകൃഷ്ണ പിള്ളയുടെ മകൻ അനിൽകുമാറിനെയാണ് (43) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച നെടുമങ്ങാട് ബസ് സ്റ്റാന്റിൽ നിർത്തി ഇട്ടിരുന്ന കെഎസ്ആർടിസി ബസിൽ ഇരിക്കുകയായിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത് എന്ന് പൊലീസ് അറിയിച്ചു. എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, എ.എസ്.ഐ രജിത്, എസ്.സി.പി.ഒ ദീപ, സി.പി.ഒ ഇർഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്….

Read More

ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ. നവംബര്‍ 11-ന് നാഗര്‍കോവിലില്‍നിന്ന് മംഗളൂരു ജങ്ഷന്‍വരെ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍ 06062) ഞായറാഴ്ച രാവിലെ 5.15-ന് എത്തിച്ചേരും. ഈ ട്രെയിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് (ചൊവ്വാഴ്ച ) രാവിലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 12-ന് മംഗളൂരുവില്‍നിന്ന് ചെന്നെയിലെ താംബരം വരെരെയും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. മംഗളൂരു ജങ്ഷനില്‍നിന്ന്…

Read More

വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. സയനയുടെ മരണത്തിൽ അനുശോചിച്ച് എംഎൻകെഎം സ്കൂളിന് അവധി നൽകി.

Read More

KSRTC സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു, തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍

പാലക്കാട്: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന്റെ ചില്ല് യാത്രക്കാരൻ എറിഞ്ഞ് തകർത്തു. തമിഴ്നാട് സ്വദേശി വിജയകുമാറാണ് പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് തകർത്തത്. കൂട്ടുപാതയിൽ വച്ചാണ് സംഭവം. ബസ്സിനുള്ളിൽ ഇയാൾ ബഹളം വയ്ക്കുകയും തുടർന്ന് പുറത്തിറങ്ങി ബസ്സിനുനേരെ കല്ലെറിയുകയുമായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial