പാലക്കാട് ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു

പാലക്കാട്: ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയിൽ ഊർമിളയാണ് (32) മരിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെ ഊര്‍മ്മിള ജോലിക്ക് പോകുമ്പോള്‍ കമ്പിളിച്ചുങ്കത്തെ പാടത്തിന് സമീപം വെച്ച് ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു വീണ ഊര്‍മിളയെ നാട്ടുകാര്‍ ഉടന്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു.

Read More

ദീപാവലി :പടക്കം പൊട്ടിക്കൽ രാത്രി 8 മുതൽ 10 വരെ

ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കിയും നിയന്ത്രിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ നാളെ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

പിഴയടയ്ക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാംതീയതി മുതല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എഐ ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡപകട മരണനിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി.  എഐ ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ  ഒക്ടോബർ 31 വരെ  സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ്…

Read More

ഛത്തീസ്ഗഢ് വിധിയെഴുതുന്നു; ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി : വാശിയേറിയ പ്രചാരണത്തിന് പിന്നാലെഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തർ, ദന്തേവാഡ, സു, ബീജാപൂർ, കാങ്കീർ, രാജ്നന്ദഗാവ് നാരായൺപൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലെത്തുക. അർദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളിൽ പൂർണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

Read More

തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്

തൃശൂർ: തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് സൂചന. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുണ്ടായ പരിക്കാണ്. ശ്രീരാഗും സംഘവും തൃശൂർ…

Read More

ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്റെ പക; സർക്കാർ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്ന മുൻ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. ഉദ്യോഗസ്ഥയുടെ മുൻ ഡ്രൈവറായിരുന്ന കിരണാണ് പിടിയിലായത്. ഇന്നലെയാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ പ്രതിമ കെഎസ് കൊല്ലപ്പെട്ടത്. പ്രതിമയുടെ മൃതദേഹം വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പത്ത് ദിവസം മുമ്പ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കിരൺ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഭർത്താവും കുഞ്ഞും നാട്ടിലേക്ക് പോയ സമയത്താണ് പ്രതിമയെ വീട്ടിൽ കയറി കൊലപ്പെടുത്തിയതെന്ന് കിരൺ പൊലീസിന് മൊഴി നൽകി. കഴുത്തിൽ കുരുക്കിട്ട്…

Read More

സംസ്ഥാന വ്യാപകമായി നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പ്രവർത്തകർക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവർത്തകരെയടക്കം മർദിച്ചെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആരോപിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു ആഹ്വാനം ചെയ്തു. കേരളവർമയിലെ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ അട്ടിമറിച്ചുവെന്നും മന്ത്രി ആർ. ബിന്ദു ഇതിനായി ഇടപെടൽ…

Read More

ഇൻസുലേറ്റർ മാറാനായി ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

തൃശൂർ: കൈപമംഗലത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ…

Read More

പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവം: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്‌സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണെന്ന് പോലീസ് അറിയിച്ചു.നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്‌സ്‌ലിനുള്ളിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് നിങ്ങൾ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും. കസ്റ്റംസ് ഓഫീസർ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial