Headlines

കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേള അജ്ഞാതർ തകർത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂര്‍: കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേള അടിച്ചുതകർത്തു. അജ്ഞാതരുടെ ആക്രമണത്തിൽ കപ്പേളയുടെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രിയോടെ ആണ് കപ്പേളക്ക് നേരെ ആക്രമണമുണ്ടായത്. മുമ്പ് മൂന്നു തവണ കപ്പേളക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നറിയിച്ച് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

Read More

കടമുറിയുടെ പൂട്ട് തകർത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ

മാനന്തവാടി: മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. കടമുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി പണം മോഷ്ടിച്ചയാളെയാണ് പോലീസ് പിടികൂടിയത്. തരുവണ, കോക്കടവ്, കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷി(30)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടക്കാണ് തവിഞ്ഞാല്‍ സ്വദേശിയായ കിഴക്കേകുടിയില്‍ ജോണ്‍ എന്നയാളുടെ കടമുറിയില്‍ മോഷണം നടന്നത് മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റിന് ചേര്‍ന്ന സ്‌റ്റേഷനറി കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി 5600 രൂപയാണ് മോഷ്ടാവ് അപഹരിച്ചത്….

Read More

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരു ചക്ര വാഹനം ഇടിച്ചു വീട്ടമ്മ മരിച്ചു

നെടുമങ്ങാട് :പുതുക്കുളങ്ങര ചാരുoമ്മൂട്ടിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരുചക്ര വാഹനം ഇടിച്ചു വീട്ടമ്മ മരിച്ചു. ചാരുംമൂട് സ്വദേശിനി ആരിഫ ബീവി (60)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് അപകടം.ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ആര്യനാട് ഭാഗത്ത് നിന്നും വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

വായുമലിനീകരണം രൂക്ഷം,ദില്ലിയിലെ പ്രൈമറി സ്കൂളുകൾക്ക് ഒരാഴ്ച അവധി,മുതൽ 12വരെയുള്ള ക്ലാസുകൾ ഓൺലൈനിൽ

ദില്ലി: വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധി നീട്ടി നൽകി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതൽ 12 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറാമെന്നും സർക്കാർ നിർദ്ദേശിച്ചു. 300ന് മുകളിൽ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ദില്ലിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാൻ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദ്ദേശം നൽകുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാൽ…

Read More

ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധികക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം ഉണ്ടായത്. പറളി ആറ്റുപുറം പാന്തംപാടം തത്ത(70) ആണ് മരക്കൊമ്പ് തലയില്‍ വീണ് മരിച്ചത്. വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുകയായിരുന്ന ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read More

തലശ്ശേരി കോടതിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

കണ്ണൂർ: തലശ്ശേരി കോടതിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി.തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഒരാഴ്‌ച മുൻപാണ് തലശ്ശേരി ജില്ലാ കോടതിയില്‍ ജഡ്‌ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കുമടക്കം നൂറോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്.രോഗബാധയെ തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൂന്ന് കോടതികള്‍ അടച്ചിട്ടിരുന്നു. ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന…

Read More

സൗജന്യ ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ; പ്രചരിക്കുന്ന സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ ?

സോഷ്യൽ മീഡിയയിലൂടെ പല രീതിയിലും തട്ടിപ്പുകൾ നടക്കാറുണ്ട്. ഇന്നത്തെ കാലത്ത് അത് ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ഇപ്പോൾ പോലീസിന്റെ ഒരു പ്രധാന മുന്നറിയിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നുവെന്ന രീതിയിൽ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ? എങ്കിൽ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണെന്ന് പൊലീസ്. വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ…

Read More

മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ചു; ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപാലത്ത് മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മിനിലോറി ആദ്യം കാറിലും പിന്നീട് പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Read More

പ്രധാന തപാൽ സേവനങ്ങൾക്ക്‌ 18 ശതമാനം ജിഎസ്‌ടി നികുതി

എല്ലാ രജിസ്‌ട്രേഡ്‌ തപാലുകൾക്കും നവംബർ ഒന്നുമുതൽ തപാൽവകുപ്പ്‌ 18 ശതമാനം ജിഎസ്‌ടി ഈടാക്കിത്തുടങ്ങി. നേരത്തേ സ്‌പീഡ്‌ പോസ്‌റ്റിനും ആധാർകാർഡ്‌ അയക്കുന്ന സേവനത്തിനുംമാത്രം ഈടാക്കിയിരുന്ന ഈ നികുതി സാധാരണ രജിസ്‌ട്രേഡ്‌ തപാലുകൾക്കും ബാധകമാക്കി. മെഷീനിലൂടെ രസീത്‌ അച്ചടിച്ചുവരുന്ന എല്ലാ സേവനങ്ങൾക്കും ഇനിമുതൽ 18 ശതമാനം നികുതി ബാധകമാണെന്നും നേരത്തേ ഇത്‌ സാധാരണ രജിസ്‌ട്രേഡ്‌ തപാലുകൾക്ക്‌ ബാധകമല്ലായിരുന്നുവെന്നും പോസ്‌റ്റൽ അധികൃതർ പറഞ്ഞു. നേരത്തേ 20 രൂപയ്‌ക്ക്‌ അയച്ചിരുന്ന ഒരു രജിസ്‌ട്രേഡ്‌ തപാലിന്‌ ബുധനാഴ്‌ചമുതൽ 23.60 രൂപയാണ്‌ ഈടാക്കുന്നത്‌. കവറിന്റെ തൂക്കമനുസരിച്ചുള്ള…

Read More

കേരളത്തില്‍ ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടി മിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം എന്നും അധികൃതര്‍ പറഞ്ഞു. അതേസമയം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial