
ക്ലാസിൽ സംസാരിച്ചതിന് പേരെഴുതി; പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി ഉൾപ്പടെയുള്ള സംഘം മർദ്ദിച്ചതായി പരാതി
കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാർഥിയെ സഹപാഠി ഉൾപ്പടെയുള്ള സംഘം മർദ്ദിച്ചതായി പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിയെ ആണ് സഹപാഠി സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും ക്ലാസ് ലീഡറുമായ വിദ്യാർഥിയാണ് അക്രമത്തിനിരയായത്. സഹപാഠി സുഹൃത്തുക്കളുമായി ചേർന്ന് സ്‌കൂളിന് പുറത്ത് വച്ച് മർദ്ദിച്ചതായാണ് പരാതി. ക്ലാസിൽ അധ്യാപകനില്ലാത്ത സമയം സംസാരിച്ചതിന് വിദ്യാർഥി സഹപാഠിയുടെ പേരെഴുതി വെച്ചതാണ് പ്രകോപനകാരണം. വെളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആദ്യം മുഖത്തടിക്കുകയും…