Headlines

നേപ്പാൾ ഭൂകമ്പം മരണം 130 കവിഞ്ഞു.

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ചു ഭൂകമ്പം. റിക്റ്റർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം 130 കവിഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു. നേപ്പാളിന് ഇന്ത്യ എല്ല സഹായവും വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച രാത്രി 11.32 ന് നേപ്പാളിലുണ്ടായ ഭൂചലനം, ജജർകോട്ടിലും റുക്കും വെസ്റ്റിലുമാണ് ഗുരുതരമായി ബാധിച്ചത്. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 400 ൽ ഏറെ പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്….

Read More

ക്ഷണിച്ചതിനു നന്ദി, യുഡിഎഫ് ഘടക കക്ഷിയായതിനാൽ സാങ്കേതികമായി വരാനാവില്ല’; സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്

കോഴിക്കോട്: ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ ലീഗിന് സിപിഎം പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്ന്, ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. റാലിയിലേക്കു സിപിഎം ക്ഷണിച്ചതിൽ നന്ദിയുണ്ട്. അവർ നല്ല പരിപാടി നടത്തട്ടെ. പലസ്തീൻ വിഷയത്തിൽ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതിൽ കൂടുതൽ കൂടുതൽ സംഘടനകൾ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകൾ കൂടുതൽ ശക്തി സംഭരിച്ച്…

Read More

നവദമ്പതിമാരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസ്; യുവതിയുടെ അച്ഛനുള്‍പ്പെടെ മൂന്നുപേര്‍ പിടിയിൽ

ചെന്നൈ: നവദമ്പതിമാരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ വധുവിന്റെ പിതാവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും പൊലീസ് തിരയുന്നുണ്ട്. യുവതിയുടെ അച്ഛന്‍ മുത്തുരാമലിംഗത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് തൂത്തുക്കുടി മുരുകേശന്‍ കോവിലില്‍ താമസിച്ചിരുന്ന മാരിശെല്‍വം (24), കാര്‍ത്തിക (20) എന്നിവരെ മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടിക്കൊന്നത്. ബന്ധുക്കളായ രണ്ടുപേരും രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് കാര്‍ത്തികയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മാരിശെല്‍വത്തിന്റെ കുടുംബം അനുകൂലമായിരുന്നു. തുടര്‍ന്ന് രണ്ടുപേരും കോവില്‍പ്പെട്ടി ഈസ്റ്റ് പോലീസ്…

Read More

‘ഈറ്റ് കൊച്ചി ഈറ്റ്’ ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

കൊച്ചി: സോഷ്യൽ മീഡിയ ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ.ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ളോ​ഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി…

Read More

അസഫാക്ക് ആലം കുറ്റക്കാരൻ; പ്രതിയ്‌ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അഷ്ഫാഖ് ആലം കുറ്റക്കാരന്‍. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി.കേസില്‍ നൂറാം ദിവസമാണ് കോടതിവിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ നാലിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.ജൂലൈ 28ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസ്സുള്ള കുഞ്ഞിനെ പ്രതി വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കുറ്റം…

Read More

സംസ്ഥാനത്ത് ഇടിമിന്നലോടെ അതിശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് ‘മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും…

Read More

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ നവംബർ 23 മുതൽ തീയറ്ററുകളി

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും നായികാനായകന്മാരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘കാതൽ ദി കോർ’. ചിത്രത്തിന്റെ അന്നൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ നേടിയ ഒരു സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. നവംബർ 23 മുതൽ ചിത്രം തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ…

Read More

കേരളവർമ കോളേജ് തെരഞ്ഞെടുപ്പ്; വിവാദത്തിൽ പത്തു ചോദ്യങ്ങളുമായി കെ.എസ്.യു

തൃശ്ശൂർ: വിവാദങ്ങളും ചോദ്യോത്തരങ്ങളും കെട്ടടങ്ങാതെ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്. ഇപ്പോഴിതാ എസ്എഫ്ഐ യോട് പത്ത് ചോദ്യങ്ങളുമായി എത്തിരിക്കുകയാണ് കെ.എസ്.യു. കെഎസ്‌യുവിന്റെ ഔദ്യോഗിക ഫേ്‌സബുക്ക് ഹാൻഡിലിലാണ് മറുപടി ഉണ്ടോ സഖാവേ എന്നു ചോദിച്ചുകൊണ്ട് വിവാദത്തിൽ പത്തു ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. 1-രാത്രി ഏറെ വൈകിയും കൗണ്ടിംഗ് തുടരാൻ മാനേജർ പ്രിൻസിപ്പാളിനെ വിളിച്ചു പറഞ്ഞത് എന്തിന്?2-കോളജിലെ ജനറേറ്റർ സംവിധാനം എങ്ങനെ വോട്ടേണ്ണൽ നേരം തകരാറിലായി?3-പവർകട്ടിനിടയിൽ എന്തുകൊണ്ട് വോട്ടെണ്ണൽ നിർത്തിവെച്ചില്ല?4-കൗണ്ടിംഗുമായി ബന്ധപ്പെട്ട KSU സ്ഥാനാർത്ഥിയുടെ പരാതി റിട്ടേണിംഗ് ഓഫീസർ അവഗണിച്ചത് എന്തുകൊണ്ട്?5-റീ…

Read More

പോത്തൻകോട് കെഎസ്‌ആര്‍ടിസി ടെര്‍മിനല്‍ രണ്ടുമാസത്തേക്ക് അടച്ചിടും

പോത്തൻകോട് : കെഎസ്‌ആര്‍ടിസി ബസ്ടെര്‍മിനല്‍ നവീകരണത്തിന്‍റെ ഭാഗമായി രണ്ടു മാസത്തേക്ക് അടച്ചിടാൻ പഞ്ചായത്ത് അവലോകന യോഗത്തില്‍ തീരുമാനമായി. പ്രസിഡന്‍റ് ടി.ആര്‍.അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ടെര്‍മിനലിനുള്ളല്‍ നിലവിലെ ടാര്‍ ഇളക്കിമാറ്റി നിരപ്പാക്കി കമ്പി കെട്ടി കോണ്‍ക്രീറ്റ് ചെയ്യാനാണ് പുതിയ പദ്ധതി. ചൊവ്വാഴ്ച മുതല്‍ ടെര്‍മിനല്‍ അടച്ചിടാനാണ് തീരുമാനിച്ചതെങ്കിലും ഒരാഴ്ച കൂടി വൈകുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായര്‍ പറഞ്ഞു. ആറു…

Read More

ഇൻസ്റ്റഗ്രാം ഫോട്ടോസ് എഐ ഉപയോഗിച്ച്‌ നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയില്‍

കൊല്ലം : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ സജി (21) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫോണില്‍ സേവ് ചെയ്‌ത ശേഷം പ്രതി എഐ ടൂളുകള്‍ ഉപയോഗിച്ച്‌ നഗ്‌ന ചിത്രങ്ങളാക്കുകയും ഈ ഫോട്ടോകള്‍ വിവിധ സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്യുകയുമായിരുന്നു. കൊല്ലം റൂറല്‍ പൊലീസിൻ്റെ നിര്‍ദേശപ്രകാരം സൈബര്‍ കേസുകള്‍ അതാത് പാെലീസ് സ്‌റ്റേഷനില്‍ അയച്ചു കൊടുക്കുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial