Headlines

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളാപയമില്ല, തീ നിയന്ത്രണവിധേയമാക്കി

കോഴിക്കോട്: കോഴിക്കോട് പള്ളികണ്ടിയില്‍ ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം. തീയണയ്ക്കാന്‍ ആറു അഗ്‌നിരക്ഷാ യൂണിറ്റുകളെത്തി. ആളാപയമില്ല. വൈകുന്നേരമാണ് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൂന്നുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തമുണ്ടായ ഉടനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

Read More

രണ്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഒക്‌ടോബര്‍ 30 ന് വിവാഹം ; ഒന്നുചേര്‍ന്ന് മൂന്നാം ദിവസം നവദമ്പതികളെ വെട്ടിക്കൊന്നു

മധുര : മൂന്ന് ദിവസം മുമ്പ് വിവാഹിതരായ നവദമ്പതികളെ സായുധരായ അക്രമിസംഘം വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന സംഭവത്തില്‍ മാരി സെല്‍വം എന്ന 22 കാരനും ഭാര്യ 21 കാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തിരുവികാ നഗറില്‍ വെച്ച് ഇന്നലെ വൈകുന്നേരം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ കയറി അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു. അഞ്ജാതരായ അഞ്ചുപേര്‍ ചേര്‍ന്ന ഗ്യാംഗാണ് അക്രമം നടത്തിയത്. ഇരുവരെയും വാളിനിരയാക്കിയ ശേഷം അക്രമിസംഘം സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ഒക്‌ടോബര്‍ 30 നായിരുന്നു മാരിസെല്‍വവും…

Read More

കേരളവർമ്മയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ

കൊച്ചി: വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. യു ചെയ‍ര്‍മാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ ഹർജി നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ര്‍ജിയിൽ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. കേരളവര്‍മ്മ കോളേജില്‍ രണ്ടു ദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബാലറ്റ് പേപ്പറുകള്‍ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് മുമ്പും എസ്എഫ്ഐ കൃത്രിമം കാണിച്ചെന്നാണ് കെഎസ് യുവിന്‍റെ പുതിയ ആരോപണം. ഇടത് അധ്യാപകരുടെ പിന്തുണയിലാണ് അട്ടിമറികള്‍…

Read More

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിൽ നിന്ന് തട്ടിയെടുത്തത് ഒന്നരക്കോടിയോളം രൂപ; മുൻ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍നിന്ന് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട്ഒന്നരക്കോടിയോളം തട്ടിയ കേസില്‍ മുന്‍ ജീവനക്കാരന്‍ പിടിയിൽ. കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗ ത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തിയിരുന്ന എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസില്‍ അര്‍ജുന്‍ സത്യനെ(36)യാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞഅഞ്ചുവര്‍ഷത്തോളമായിനടത്തിവന്നസാമ്പത്തികക്രമക്കേടുകള്‍ഇക്കഴിഞ്ഞജൂലായില്‍ ഓഡിറ്റ് വിഭാഗംകണ്ടു പിടിച്ചിരുന്നു. പിന്നാലെ കമ്പനിനല്‍കിയപരാതിയിലാണ്പോലീസ് നടപടി. ബുധനാഴ്ചയാണ് കോഴിക്കോട് നിന്നും പ്രതിയെഅറസ്റ്റ്ചെയ്തത്.കോടതിയില്‍ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെകൂടുതല്‍ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു….

Read More

പാലസ്തീൻ ഐക്യദാർഢ്യ റാലിയുമായി ആര്യാടന്‍ ഷൗക്കത്ത് ; വിലക്കിനെ മറികടന്ന് റാലിയിൽ നിരവധി നേതാക്കൾ

മലപ്പുറം: പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുമായി ആര്യാടന്‍ ഫൗണ്ടേഷന്‍. കെ.പി.സി.സി. വിലക്കിനെ മറികടന്ന് വലിയ തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്. കനത്ത മഴയേയും മറികടന്നാണ് റാലി നടന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കുന്നുണ്ട്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി. മുന്നറിയിപ്പ് നല്‍കിയിരുന്നു. ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെയാണ്….

Read More

പതിനാലുകാരി ഗർഭിണിയായതിന് പോക്സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് DNA ഫലത്തിൽ നിരപരാധി

തൊടുപുഴ: പതിനാലുകാരി ഗർഭിണിയായതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. ഡിഎൻഎ ഫലം വന്നപ്പോഴാണ് യുവാവ് നിരപരാധിയെന്ന് തെളിഞ്ഞത്. നിയമപോരാട്ടത്തിനൊടുവിൽ യഥാർത്ഥ കുറ്റവാളിയെയും കണ്ടെത്തി. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീതിനെ (24) ആണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു കുറ്റവിമുക്തനാക്കിയത്. 2019 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിയ പതിനാലുകാരി പരിശോധനയിൽ നാലുമാസം ഗർഭിണിയാണെന്ന്…

Read More

വെഞ്ഞാറമൂട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട് അമ്പലം മുക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വെഞ്ഞാറമൂട് നെല്ലനാട് , കരിച്ച, പന്തപ്ലാവിൽ കോണത്ത് തടഞ്ഞ രികത്ത് വീട്ടിൽ ബാബു – പ്രേമ ദമ്പതികളുടെ മകൻ അനന്തുവാണ് (19)മരിച്ചത്.ഒപ്പമുണ്ടായിരുന്ന കടയ്ക്കൽ സ്വദേശി അക്ഷയ് രാജിന് ഗുരുതരമായി പരിക്കേറ്റു .ഇന്ന് രാവിലെ 11:30 മണിക്ക് അമ്പലം മുക്ക് പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു അപകടം. അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വരുകയായിരുന്ന മറ്റൊരു ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്ത്…

Read More

ആമയിറച്ചിയുമായി അഞ്ച് പേര്‍ പിടിയിൽ; അറസ്റ്റിലായത് പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ

തൃശൂര്‍: കൊടുങ്ങല്ലൂരിലെ മേത്തലയിൽ ആമയിറച്ചിയുമായി അഞ്ച് പേര്‍ പിടിയിൽ. കേസിൽ സിബീഷ്, മേത്തല സ്വദേശികളായ ഷമീർ, രാധാകൃഷ്ണൻ, മുരുകൻ, റസൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ആമ ഇറച്ചി പാചകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആണ് ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് ഇവരെ പിടികൂടിയത്. മേത്തല അഞ്ചപ്പാലം കേരളേശ്വരപുരം ക്ഷേത്രത്തിന് സമീപം മുല്ലേഴത്ത് ഷൺമുഖൻ്റെ വീട്ടിൽ നിന്നുമാണ് അഞ്ച് ആമകളുടെ ഇറച്ചി കണ്ടെടുത്തത്. പരിയാരം കൊന്നക്കുഴി കറുത്ത ആമകളെയും, സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട വെളുത്ത ആമകളെയുമാണ് കറി വെയ്ക്കാനായി കൊന്നതെന്ന്…

Read More

ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

പരാതിക്കാരിയുടെ വാട്ട്സ്ആപ്പിൽ അശ്ലീല വീഡിയോയും മെസേജും അയച്ചു; എഐക്ക് സസ്പെൻഷൻ

കോഴിക്കോട്: പരാതിക്കാരിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. എഎസ്ഐയെ  കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ സസ്പെൻഡ് ചെയ്തു. പാരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി വാട്ട്സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയച്ചെന്ന പരാതിയിലാണ് നടപടി. എസ്ഐയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവതി സിറ്റി പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial