
തലസ്ഥാനത്ത് നഗരമദ്ധ്യത്തിൽ വൻ എംഡിഎംഎ വേട്ട, ടാറ്റൂ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് 78.78ഗ്രാം രാസലഹരി, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തിൽ നിന്ന് വൻ എംഡിഎംഎ ശേഖരം എക്സൈസ് പിടികൂടി. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നാണ് 78.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ടാറ്റൂ സ്റ്റുഡിയോ ഉടമ രാജാജി നഗർ സ്വദേശി മജീന്ദ്രൻ, ഇയാളുടെ സഹായി പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരെ പിടികൂടി. മജീന്ദ്രന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും വൻതോതിൽ രാസലഹരി കണ്ടെടുത്തു. പൊലീസിനെ ആക്രമിച്ചതുൾപ്പടെ നിരവധി കേസിലെ പ്രതിയാണ് ഇയാൾ. നേരത്തേ മറ്റൊരിടത്ത് ടാറ്റൂ…