Headlines

കേരളപ്പിറവിദിനത്തിൽ
നവോത്ഥാന
സംഗീതആൽബം ജ്വാലാമുഖം പുറത്തിറങ്ങി

ചിറയിൻകീഴ് :കേരളപിറവിദിനത്തിൽ നവോത്ഥാനനായകരെ കുറിച്ചുള്ള സംഗീത ആൽബം” ജ്വാലാമുഖം”പുറത്തിറക്കി. ചിറയിൻകീഴ് ദൃശ്യവേദികലാസാംസ്ക്കാരിക കൂട്ടായ്മയാണ് ജ്വാലാമുഖം എന്ന് പേരുള്ള സംഗീത ആൽബം പുറത്തിറക്കിയത്. ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മഹാത്മാഅയ്യങ്കാളി എന്നിവരെ കുറിച്ചുള്ള ദൃശ്യസംഗീത ശില്പമാണിത്. ചെമ്പഴന്തി നാരായണ ഗുരുകുലം, ശിവഗിരി, പന്മന ആശ്രമം, വെങ്ങാനൂർ അയ്യങ്കാളി സ്മാരകം എന്നിവിടങ്ങളിലായാണ് ഇതിന്റെ ചിത്രീകരണം നടന്നത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന നിർവ്വഹിച്ചത്. കേരളപുരം ശ്രീകുമാർ ആണ് സംഗീതസംവിധാനം. കെ.രാജേന്ദ്രനാണ് ഗായകൻ. അരുൺ മോഹനൻ സംവിധാനം നിർവ്വഹിച്ചു.പ്രേംജിത്ത് ചിറയിൻകീഴാണ് ചിത്രീകരണം. സജീവ്…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവർക്ക് വർധനയില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം. നിരക്ക് വർധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. യൂണിറ്റിന് 40 പൈസയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷൻ കുറച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം പത്തുരൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവർ 250 രൂപ അധികം…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

ബത്തേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മൂലങ്കാവ് തുണ്ടത്തില്‍ ജോയിയാണ്(54)കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.നിയന്ത്രണംവിട്ട കാര്‍ ഇടിചാണ്‌ അപകടമുണ്ടായത്. ഒക്ടോബര്‍ 23ന് കര്‍ണാടക രജിസ്‌ട്രേഷനുള്ള കാര്‍ നിയന്ത്രണംവിട്ട് മൂലങ്കാവിലെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജോയി റോഡിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ ഇദ്ദേഹം ഉള്‍പ്പെടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ ചികിത്സയിലാണ്.

Read More

കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ് വിവാദം; നിരാഹാര സമരത്തിനൊരുങ്ങി കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ റീ കൗണ്ടിങ് നടത്തി തോല്‍പിച്ചെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിരാഹാര സമരം തുടങ്ങുമെന്ന് അറിയിച്ചു. ഇന്ന് വൈകിട്ട് 7 മുതല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന് ഓഫീസിന് സമീപം നിരാഹാര സമരം തുടങ്ങുമെന്നാണ് കെഎസ്‌യു അറിയിച്ചിരിക്കുന്നത്. നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയര്‍ത്തുന്ന ആരോപണം….

Read More

കേസെടുക്കാതിരിക്കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് 15 ലക്ഷം; രണ്ട് ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് എസിബി

ജയ്പൂര്‍: കൈക്കൂലി കേസിൽ രണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കേസെടുക്കാതിരിക്കാന്‍ രണ്ട് ഇഡി ഉദ്യോഗസ്ഥർ15 ലക്ഷം കൈക്കൂലിയായി ആവശ്യപ്പെട്ട കേസിൽ ആണ് അറസ്റ്റ്. രാജസ്ഥാനിൽ ആണ് സംഭവം. ചിട്ടി ഫണ്ട് വിഷയത്തിൽ കേസ് എടുക്കാതിരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 17 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. രണ്ട് ഇ ഡി ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എ സി ബി) അറിയിച്ചു. മണിപ്പൂരിലെ ഇംഫാലിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസറായ നവൽ കിഷോർ…

Read More

നിർമാണം നടക്കുന്ന വീട്ടിനകത്ത് വയോധികൻ മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

കോഴിക്കോട്: നിർമാണം നടക്കുന്ന വീട്ടിൽ നിന്നും അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹം. നാദാപുരം അഹമ്മദ് മുക്കിൽ നിർമണത്തിലിരിക്കുന്ന വീടിലാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ഈ വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും…

Read More

സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്

സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി നിയമനമോ താൽക്കാലിക നിയമനമോ നടത്തരുത്. എംപ്ലോയ്്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിനും വിലക്ക് ബാധകമാണ്.ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിലാണ് അനധികൃത താൽക്കാലിക നിയമനങ്ങൾക്ക് വിലക്കിയത്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി, കരാർ നിയമനങ്ങളോ താൽക്കാലിക നിയമനമോ നടത്തരുത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളും പാടില്ല. റാങ്ക് പട്ടിക നിിലവിലുുള്ളപ്പോൾ ഉണ്ടാകുന്ന ഒഴിവുകളെല്ലാം ഇതിൽ നിന്നും നികത്തണം….

Read More

നടി വിൻസി അലോഷ്യസ് പേര് മാറ്റുന്നു

യുവ നടിമാരില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു താരമാണ് വിൻസി അലോഷ്യസ്‍. വിൻസി അലോഷ്യസിനായിരുന്നു ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. പേര് മാറ്റുന്നുവെന്ന് വിൻസി അറിയിച്ചതാണ് താരത്തിനറെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റാൻ താരത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.പേര് മാറ്റുകയാണ് എന്ന് വിൻസി തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പിലൂടെ വ്യക്തമാക്കിയതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. Win C എന്ന് ആരെങ്കിലും തന്നെ പരാമര്‍ശിക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടാറുണ്ട് എന്ന് വിൻസി അലോഷ്യസ് എഴുതുന്നു. പെട്ടെന്ന് സന്തോഷവും അഭിമാനവും തോന്നും. ഞാൻ…

Read More

തമിഴ് ചലച്ചിത്ര നടന്‍ ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. പ്രമുഖ നടന്‍ ടി.എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്. 1953ല്‍ തൂത്തുക്കുടിയില്‍ ജനിച്ച ജൂനിയര്‍ ബാലയ്യ , പിതാവിനൊപ്പം ആദ്യ ചിത്രത്തില്‍ അഭിനയിച്ചവയാണ് ടി.എസ് ബാലയ്യ അന്തരിച്ചത്. പിന്നീട് 1975ല്‍ മേല്‍നാട്ടു മരുമകനാണ് പുറത്തുവന്ന ആദ്യചിത്രം. ചിന്ന തായെ, കുംകി തുടങ്ങി 40 വര്‍ഷത്തിനിടെ 50 ഓളം ചിത്രങ്ങളില്‍…

Read More

പെൺകുട്ടിയോട് സംസാരിച്ചതിന് ഒമ്പതാംക്ലാസ്സുകാരന് മർദ്ദനം: അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസെടുത്തത്. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടെ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial