
സംസ്ഥാനത്ത് എലിപ്പനി പടരുന്നു; ഒരുമാസത്തിനിടെ മരണം 50; വേണം ജാഗ്രത
തിരുവനന്തപുരം :സംസ്ഥാനത്ത് എലിപ്പനിക്കേസുകളില്‍ വന്‍ വര്‍ധന. ഒരുമാസത്തിനിടെ എലിപ്പനി ബാധിച്ച് 50 പേര്‍ മരിച്ചപ്പോള്‍ ഈ വര്‍ഷമാകെ 220 ജീവന്‍ നഷ്ടമായി. ഒക്ടോബറില്‍ 762 പേര്‍ക്ക് രോഗം ബാധിച്ചു. രോഗബാധിതരുടെ എണ്ണമുയരാമെന്നും മലിനജലത്തില്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തിപ്പെട്ടതോടെ നാടൊട്ടുക്കും വെളളക്കെട്ടും രൂപപ്പെട്ടു. എലിമാളങ്ങളില്‍ വെളളം കയറിയതോടെ എലിമൂത്രത്തിലൂടെ പകരുന്ന എലിപ്പനി ജീവനെടുത്ത് തുടങ്ങി. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 1 വരെയുളള ദിവസങ്ങളില്‍ 50 പേരുടെ…