
എഴുത്തച്ഛൻ പുരസ്‌കാരം പ്രൊഫ. എസ് കെ വസന്തന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ എഴുത്തച്ഛൻ പുരസ്‌കാരം ഭാഷാചരിത്രപണ്ഡിതനും നിരൂപകനുമായ ഡോ.എസ് കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മന്ത്രി സജി ചെറിയാനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഡോ.അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ.ധര്‍മരാജ് അടാട്ട് , ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, മെമ്പര്‍ സെക്രട്ടറി ശ്രീ സി.പി അബൂബക്കര്‍ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരനിർണ്ണയം നടത്തിയത്. മലയാള സാഹിത്യത്തിലെ വലിയ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമെന്ന് വസന്തൻ പ്രതികരിച്ചുഉപന്യാസം, നോവല്‍, ചെറുകഥ,…