
ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ആദ്യത്തെ യു.പി.ഐ ഇടപാടിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയേക്കും
ന്യൂഡൽഹി: വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ യു.പി.ഐ പണമിടപാടുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. രണ്ടുപേർ തമ്മിൽ ആദ്യമായി യു.പി.ഐ ഇടപാട് നടത്തുകയാണെങ്കിൽ നാല് മണിക്കൂറിന്‍റെ സമയപരിധി ഇത് പൂർത്തിയാക്കാനായി നൽകാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ബാങ്കുകളുടെയും യു.പി.ഐ സേവനദാതാക്കളുടെയും യോഗം വിളിച്ചുചേർത്തു. 2000 രൂപക്ക് മുകളിലുള്ള ഇടപാടിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ ധാരണയായത്. അതായത്, രണ്ട് പേർ തമ്മിൽ ആദ്യമായി 2000 രൂപക്ക് മേൽ യു.പി.ഐ വഴി പണമിടപാട് നടത്തുകയാണെങ്കിൽ, ഇടപാട് പൂർത്തിയാകാൻ നാല്…