മദ്യപിച്ച് വാഹനം ഓടിച്ചു; രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍ അടക്കം മൂന്ന് ബസ് ഡ്രൈവര്‍മാരും പിടിയിലായത്. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളും വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ്. ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. മൂന്ന്…

Read More

ചൈനയിലെ അ‍ജ്ഞാത വൈറസ് ബാധ;ഇന്ത്യയിലും മുൻകരുതൽ നടപടികൾ ശക്തമാക്കി

ന്യൂഡൽഹി: ചൈനയിലെ അജ്ഞാത വൈറസ് സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. സംസ്ഥാനങ്ങൾ ആവശ്യമായ ജാഗ്രത നിർദേശങ്ങൾ സ്വീകരിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.മുൻകരുതലുകളെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. ആശുപത്രികളിൽ കിടക്ക, മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ എന്നീ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നാണ് കത്തിൽ നിർദേശിച്ചിരിക്കുന്നത്. കോവിഡ് 19 മുന്‍കരുതലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് ന്യുമോണിയയുമായി ബന്ധപ്പെട്ടും…

Read More

7 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും

തിരുവനന്തപുരം : ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകൻ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ശിശുപാലൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

Read More

ഖബർസ്ഥാനിലെ പുല്ല് തിന്നതിന് ജയിലിൽ കിടന്നത് ഒരു വർഷം; ഒമ്പത് ആടുകളും ഒടുവിൽ ജയിൽമോചിതരായി

ധാക്ക: ഖബർസ്ഥാനിലെ പുല്ല് തിന്നതിന് ജയിലിൽ കിടന്ന ഒമ്പത് ആടുകൾക്കും ഒടുവിൽ‌ ജയിൽമോചനം. ബംഗ്ലാദേശിലെ കീർത്തൻഖോല നദിയുടെ തീരത്തുള്ള ബാരിഷാൽ നഗരത്തിലാണ് ഒരു വർഷത്തോളം ആടുകൾ ജയിലിൽ കഴിയേണ്ടി വന്നത്. ബാരിഷാൽ നഗരത്തിലെ ഒരു ഖബർസ്ഥാനിൽ കയറി പുല്ല് തിന്നു എന്നതായിരുന്നു ഈ ഒമ്പത് ആടുകളും ചെയ്ത കുറ്റം. ആടിന്റെ ഉടമസ്ഥൻ തന്റെ ആടിന്റെ മോചനത്തിനായി നിരവധി തവണ ശ്രമിച്ചിരുന്നു. ഒടുവിൽ ബാരിഷാൽ സിറ്റി കോർപ്പറേഷനിൽ പുതിയ മേയർ ചുമതലയേറ്റതോടെയാണ് ആടുകളുടെ മോചനത്തിന് വഴിതെളിഞ്ഞത്. കഴിഞ്ഞ വർഷം…

Read More

‘പിണറായി രാജാവാണോ? കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു; വി ഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലി. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം കേരളത്തിന്…

Read More

സ്വർണവിലയിൽ വൻ വർധനവ്; അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 46,000ലേക്ക് നീങ്ങുന്ന സ്വര്‍ണവില ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. 45,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 14ന് 44,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചക്കിടെ 1500രൂപയിലധികമാണ് വര്‍ധിച്ചത്. നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച മുതലാണ് വീണ്ടും…

Read More

അതിശക്തമായ മഴ; ഗുജറാത്തിൽ മിന്നലേറ്റ്‌ 20 പേർ മരിച്ചു

ഗുജറാത്ത്: ഗുജറാത്തിൽ മിന്നലേറ്റ്‌ 20 പേർ മരിച്ചു.ഞായറാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മിന്നലേറ്റ്‌ ചിലയിടങ്ങളിൽ കന്നുകാലികളും ചത്തിട്ടുണ്ട്‌. ശക്തമായ മഴയിൽ വ്യാപകമായ കൃഷിനാശവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച്‌ ഗുജറാത്തിലെ 251 താലൂക്കുകളിൽ 220 എണ്ണത്തിലും ഞായറാഴ്‌ച പത്ത്‌ മണിക്കൂറിനിടെ 50 മില്ലീമീറ്റർ വരെ മഴ ചെയ്‌തു. സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24. പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.

Read More

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി പത്ത് രൂപയ്ക്ക് കുപ്പിവെള്ളം 

തിരുവനന്തപുരം: റേഷൻ കടകളിലൂടെ കുപ്പിവെള്ളം വിൽക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പനയ്ക്കെത്തുന്നത്. ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ. ഒരുലിറ്റർ കുപ്പിവെള്ളത്തിന് പൊതുവിപണിയിൽ 20 രൂപയാണ് വില. ‘ഹില്ലി അക്വാ’ വെള്ളമാകട്ടെ നിലവിൽ പൊതുവിപണിയിൽ 15 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇതേ കുപ്പിവെള്ളം റേഷൻകടകൾ വഴി ഇനിമുതൽ 10 രൂപയ്ക്ക് ലഭിക്കും….

Read More

യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പള്ളിക്കൽ സ്വദേശിയായ പ്രതി അറസ്റ്റിൽ

കി​ളി​മാ​നൂ​ർ: പള്ളിക്കൽ എംഎം മുക്കിൽ ബഹളം വച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിക്കൊലപെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പ​ള്ളി​ക്ക​ൽ കെ.​കെ കോ​ണം ഷ​ഫീ​ഖ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദിനെയാണ് പി​ടി​കൂടിയത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മൂ​ത​ല സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, സ​ജീ​വ് എ​ന്നി​വ​രെ​യാ​ണ് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. എം.​എം മു​ക്കി​ൽ പ്ര​തി ബ​ഹ​ളം വ​ച്ച​ത് യു​വാ​ക്ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​​ഗ്യ​മാ​ണ് ആ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ​ള്ളി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ശ്രീ​ജേ​ഷ്, എ​സ്.​ഐ എം. ​സാ​ഹി​ൽ, സു​നി​ൽ, അ​നി​ൽ കു​മാ​ർ, മ​നോ​ജ്, ബി​ന്ദു, മ​ഹേ​ഷ്,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial