ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; ബെവ്കോയിൽ വിറ്റത് 154.77 കോടിയുടെ മദ്യം, ചാലക്കുടി ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്‌മസിന്‌ റെക്കോഡ് മദ്യവിൽപന. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230.47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ…

Read More

കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടിയിൽ. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ആണ് സംഭവം. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

Read More

കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കൽ വീട്ടിൽ സുഭാഷ് (48) നെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഞായർ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മാർത്തോമ സിറ്റി ഭാഗത്ത് പ്രവർത്തിക്കുന്ന ഇടമലയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ടി എമ്മിൽ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് എ ടി എം മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ്…

Read More

ക്രിസ്തുമസ് നിറവിൽ ലോകം; ദേവാലയങ്ങളിൽ പ്രത്യേകപ്രാര്‍ത്ഥനകൾ

സ്നേഹത്തിന്റെയും സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് ഇന്ന് ക്രിസ്തുമസ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു.പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ, ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. പതിവുപോലെ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്തുമസിനെ വരവേറ്റത്.

Read More

പോക്സോ കേസിൽ യുവാവിന് 20 വർഷം തടവ്

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം രണ്ടുതവണ ഒളിച്ചോടിയ 22 കാരന് കോടതി 20 വർഷം തടവും 41,000 രൂപ പിഴയും വിധിച്ചു. സൗത്ത് ബംഗളൂരു സ്വദേശി വെങ്കിടേഷിനാണ് തടവുശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ ജഡ്ജ് ഇഷ്റത്ത് ജഹാൻ ശിക്ഷ വിധിച്ചത്. രണ്ടുതവണ പെൺകുട്ടിയുമായി ഒളിച്ചോടിയ ഇയാൾ രണ്ടാം തവണ പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കല്യാണം കഴിച്ചതായും പരാതിയിൽ പറയുന്നു. 2021 ആഗസ്റ്റ് 31ന് ആദ്യതവണ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് പ്രതി കൊണ്ടുപോയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ…

Read More

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈയെ തകര്‍ത്തു; ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ എഫ്സി ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേറ്റേഴ്സിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ എഫ്സിയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകളും നേടിയത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11-ാം മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻകോസും ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ഇടതു പാർശ്വത്തിൽനിന്ന് എതിർതാരത്തെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്ന പെപ്ര നൽകിയ പന്ത് ബാക്ക്…

Read More

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; ഇന്നലെ മാത്രമായി നേടിയത് 9.05 കോടി രൂപ, ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക്. അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച പ്രതിദിന വരുമാനമായി ലഭിച്ചത് 9.055 കോടി രൂപയായാണ്. ഈ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് കെഎസ്ആർടിസി ഇന്നലെ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ശരിയായ മാനേജ്മെന്റും കൃത്യമായ…

Read More

സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ഒരുക്കി ദേവസ്വം ബോർ‍‍ഡ്; പുതിയ പദ്ധതിക്ക് നാളെ തുടക്കം

ശ​ബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർ‍‍ഡ്. തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലും ലഭ്യമാകുന്ന സൗജന്യവൈഫൈ പദ്ധതിക്ക് നാളെ തുടക്കമാവും. ഒരു സിമ്മിൽ നിന്ന് ആദ്യ അരമണിക്കൂർ സൗജന്യം എന്ന നിലയിലാണ് വൈഫൈ സൗകര്യമൊരുക്കുന്നത്. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ അയ്യപ്പഭക്തർക്ക് ഈ കേന്ദ്രങ്ങളിലെല്ലാം വൈഫൈ സേവനം ലഭ്യമകുന്ന തരത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്…

Read More

രഞ്ജി ട്രോഫി; കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും, വൈസ് ക്യാപ്റ്റനായി രോഹന്‍ കുന്നുമ്മൽ

തിരുവനന്തപുരം: 2023–24 രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തെ നയിക്കുന്നത് ഇന്ത്യൻ താരം സഞ്ജു സാംസൺ. ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെയും പ്രഖ്യാപിച്ചു. ജനുവരി അഞ്ചു മുതൽ നടക്കുന്ന മത്സരങ്ങളിൽ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണു . കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികൾ. ഇന്ത്യൻ താരം സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ യുവ താരം രോഹൻ എസ്. കുന്നുമ്മലാണു വൈസ് ക്യാപ്റ്റൻ. എം. വെങ്കടരമണയാണു കേരളത്തിന്റെ പരിശീലകൻ. സച്ചിൻ ബേബി, രോഹൻ പ്രേം, ജലജ് സക്സേന, ശ്രേയസ് ഗോപാൽ…

Read More

ശബരിമലയിൽ ഇന്നലെ വരെയെത്തിയ ഭക്തരുടെ കണക്ക് പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്, ഇന്നലെ മാത്രം എത്തിയത് 97000-ൽ അധികം

പത്തനംതിട്ട: മണ്ഡലകാലം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ സീസണിൽ ലക്ഷക്കണക്കിന് ആളുകളാണ് മാള ചവിട്ടുന്നത്. ഡിസംബർ 23 വരെ 25,69,671 പേർ ദർശനത്തിനെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. മണ്ഡലമഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരങ്ങളും ഒരുക്കങ്ങളും വിശദീകരിക്കാൻ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്‌പോട്ട് ബുക്കിങ് നിലവിൽ ദിവസവും 10000 എന്ന ക്രമത്തിൽ തുടരുകയാണ്. 15000 വരെയാക്കണമെങ്കിൽ ദേവസ്വം ബോർഡിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial