Headlines

സംസ്ഥാന സ്കൂൾ കലോത്സവം; സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി മമ്മൂട്ടി

കൊല്ലം: ഒന്നര പതിറ്റാണ്ടിനു ശേഷം 62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു ഒരുങ്ങി കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി നാലിന് രാവിലെ കലോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാ താരം മമ്മൂട്ടി സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ആകും. അഞ്ച് ദിവസങ്ങളിലായി 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവത്തിന് ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുക. ഏറ്റവും മികവുറ്റത് ആക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി. പ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. പ്രധാന വേദി ആശ്രാമം മൈതാനമാണ്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി…

Read More

കൈക്കൂലി പണം ഒളിപ്പിച്ചത് പ്രിന്ററിൽ; കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. അതിർത്തിയിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ പണവും പിടികൂടി. അയ്യപ്പ ഭക്തരുടെ വാഹനങ്ങളിൽ നിന്നും ചരക്ക് ലോറികളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി തെളിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ അനധികൃതമായി പണം വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസ് സമുച്ചയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന പ്രിന്ററിൽ…

Read More

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു

കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം രണ്ട് പെണ്‍മക്കളെയും വെട്ടി യുവാവ് ജീവനൊടുക്കി. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. വെട്ടേറ്റ രണ്ട് പെണ്‍മക്കളെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. 18 ഉം 21ഉം വയസ്സുള്ള പെണ്‍മക്കള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. രാവിലെ ഇവരുടെ വീട്ടില്‍…

Read More

അയൽവാസിയുടെ പശുവിനെ മോഷ്ടിച്ച് ചുറ്റികകൊണ്ട് അടിച്ച് കൊന്ന ശേഷം കറിവെച്ച് തിന്നു; പ്രതി പിടിയിൽ

പരവൂർ: കൊല്ലത്ത് അയൽവാസിയുടെ പശുവിനെ മോഷ്ടിച്ച് കൊന്ന് തിന്ന യുവാവ് പിടിയിൽ. ചിറക്കര സ്വദേശി ജയകൃഷ്ണനാണ് പോലീസിന്റെ പിടിയിലായത്. ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ പശുവാണ് മോഷണം പോയത്. തൊഴുത്തിൽ നിന്ന് കെട്ടഴിഞ്ഞ് പോയതാകാം എന്നാണ് ഉടമസ്ഥൻ ആദ്യ കരുതിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊടും ക്രൂരത പുറത്തായത്. ജയകൃഷ്ണൻ പശുവിനെ വീട്ടിലെത്തിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മാസം കുത്തിക്കീറിയെടുത്ത് കറിവെച്ചു കഴിച്ചു. പശുവിനെ കടത്തിക്കൊണ്ട് വരാൻ മറ്റൊരാളുടെ…

Read More

സംസ്ഥാനത്ത് റേഷൻ കടകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച അവധിയാണ്. ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനെ തുടർന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നൽകുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചപ്പോൾ 77.62 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങി. ജനുവരിയിലെ റേഷൻ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡ്…

Read More

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു; കേന്ദ്രത്തിന് കത്ത് നൽകി ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: രണ്ട് റെയിൽവെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റാൻ പോകുന്നത്. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നുമാക്കും. രണ്ടു സ്റ്റേഷനുകളും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപ​ഗ്രഹ​ ടെർമിനലുകളാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകി. തീരുമാനം…

Read More

വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; യുവാവിന് ഏഴ് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷ് രാജനാണ് (30) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചത്.സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ രാജേഷ് കടന്നു പിടിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2022 നവംബർ 25 മൂന്ന് മണിക്ക് മുക്കോല മരുതൂർ വെച്ചാണ് കേസിനാസ്പദമായ…

Read More

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ പുതുവത്സര സമ്മാനം; മൂന്നു കോടി രൂപ അക്കൗണ്ടുകളിലെത്തും

മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. 2.25 കോടി രൂപ അധിക പാല്‍വിലയായും 75 ലക്ഷം രൂപ കാലിത്തീറ്റ സബ്‌സിഡിയായും നല്‍കാനാണ് മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം തീരുമാനിച്ചത്. 2023 നവംബര്‍ ഒന്നു മുതല്‍ 30 വരെ മേഖലാ യൂണിയന് പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് ഒരു രൂപ വീതമാണ് അധികപാല്‍ വിലയായി നല്‍കുക. ഇത് 2.25 കോടി…

Read More

പ്രതിഷേധം തുടർന്ന് ഗുസ്തി താരങ്ങൾ; അർജുന അവാർഡും ഖേൽരത്ന പുരസ്കാരവും തിരികെ നൽകി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ)യിൽ തുടരുന്ന തർക്കം അവസാനിക്കുന്നില്ല. രാജ്യത്തെ ഇതിഹാസ താരങ്ങൾക്ക് വേണ്ടി അഭിമാനകരമായ ബഹുമതി തിരിച്ചുനൽകാനുള്ള നടപടികൾ തുടരുകയാണ്. ഇപ്പോഴിതാ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് അവളുടെ ഖേൽരത്‌നയും അർജുന അവാർഡും പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ വച്ച് മടങ്ങി. സാക്ഷി മാലിക്കിന്റെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനത്തിനും ബജ്‌രംഗ് പുനിയ പത്മശ്രീ അവാർഡ് തിരികെ നൽകിയതിനും പിന്നാലെയാണ് ഇതും. ഗുസ്തി താരം വിനേഷ് ഫോഗട്ട് ബഹുമതി തിരികെ നൽകാനായി…

Read More

‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും; കെ.പി.സി.സിയുടെ ‌കേരള പര്യടനം കെ. സുധാകരൻ നയിക്കും

തിരുവനന്തപുരം: ‘സമരാഗ്നി’ എന്ന പേരിൽ കെ.പി.സി.സി നടത്തുന്ന ‌കേരള പര്യടനം ജനുവരി 21ന് തുടങ്ങും. ജാഥ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനിൽക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്തായിരിക്കും സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ചികിത്സാവശ്യാർഥം യു.എസിലേക്ക് പോവാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ തിരികെ വന്ന ശേഷമായിരിക്കും യാത്രയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial