
ഒൻപതാം ദിനം 50 കോടിയും കടന്നു പുതിയ ചരിത്രവുമായി മോഹൻലാൽ;നേര്
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര്, അവിശ്വസനീയമായ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഡിസംബർ 21 ന് ആഗോള റിലീസായ ഈ ചിത്രം ഡിസംബർ 29 ന് ആഗോള തലത്തിൽ 50 കോടി ഗ്രോസ് പിന്നിടുകയാണ്. ആദ്യ 8 ദിനം കൊണ്ട് ആഗോള ഗ്രോസ് ആയി നേര് നേടിയത് 48 കോടിയോളമാണ്. അതിൽ തന്നെ കേരളത്തിൽ നിന്ന് മാത്രം ആദ്യ എട്ട് ദിവസം കൊണ്ട് നേടിയെടുത്തത് 25 കോടിക്ക് മുകളിലാണ്. വിദേശ കളക്ഷൻ 20 കോടി…