ഹിന്ദി ഹൃദയഭൂമിയിൽ താമര തന്നെ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണത്തിലേക്ക്. കോൺഗ്രസ് അട്ടിമറിയിലൂടെ തെലുങ്കാന പിടിച്ചെടുക്കുന്നു. വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂറുകൾ പിന്നിടുമ്പോൾ, മധ്യപ്രദേശിലെ 230 സീറ്റുകളിൽ 160 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ, കേവലം 67 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്. രാജസ്ഥാനിലെ 199ൽ 114 സീറ്റുകളും ബിജെപി കരസ്ഥമാക്കുന്ന സാഹചര്യമാണുള്ളത്. 71സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്. മറ്റു പാർട്ടികൾക്ക് 15 സീറ്റുകളിൽ ലീഡ് ഉണ്ട്….

Read More

മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പാണ്ടിക്കാട് (മലപ്പുറം): മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു.പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.സഹോദരൻ: സജൽ

Read More

ചടയമംഗലത്ത് 13 കാരിയെ പീഡിപ്പിച്ച 61 കാരൻ പിടിയിൽ

ചടയമംഗലം: 13 കാരിയെ പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ .ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്. 2022 ലെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ആയൂർ ചരുവിള പുത്തൻ വീട്ടിൽ സുന്ദരൻ ആചാരിയാണ് അറസ്റ്റിലായത്. പ്രതി പെൺകുട്ടിക്ക് വള വാങ്ങാൻ പണം നൽകിയിരുന്നു . പിന്നാലെ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു . പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി ഭീക്ഷണി പെടുത്തി . കുട്ടി ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി അധ്യാപകരോട്…

Read More

ഒന്നര കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി നിഖില അറസ്റ്റിൽ

കണ്ണൂർ: ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയാണ് എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുപത്തൊൻപതുകാരിയായ നിഖില വീടിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പയ്യന്നൂരിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു നിഖില. ബുള്ളറ്റ് ലേഡി എന്ന് നാട്ടിൽ അറിയപ്പെടുന്ന നിഖില ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന…

Read More

കളമശ്ശേരി സ്ഫോടനം മരണം ഏഴായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. ഇതോടെ ആകെ മരണം 7 ആയി.  നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. 

Read More

എ പി ജയനെതിരായ നടപടി.പത്തനംതിട്ടയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കൂട്ടരാജിക്ക് ഒരുങ്ങുന്നു.

അടൂർ : പത്തനംതിട്ട ജില്ലയിലെ സിപിഐ ജില്ലാ-മണ്ഡലം -ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ രാജിക്കൊരുങ്ങുന്നതായി സൂചന.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് എ പി ജയനെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ജില്ലാ സമ്മേളനത്തിൽ മത്സരത്തിലൂടെയായിരുന്നു രണ്ട് തവണ എപി ജയൻ ജില്ലാ സെക്രട്ടറിയായത്.ആദ്യതവണ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെയും രണ്ടാമത്തെ തവണ എം കെ വിദ്യാധരനെയും വ്യക്തമായ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.എപി ജയൻ ജില്ലാ സെക്രട്ടറി ആയതിനുശേഷം പത്തനംതിട്ട ജില്ലയിൽ സിപിഐക്ക് അഭൂതപൂർവ്വമായ വളർച്ചയാണ് ഉണ്ടായത്. അടൂർ…

Read More

വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ സമരം; എം. സ്വരാജിനും എ.എ റഹീമും കുറ്റക്കാർ, ശിക്ഷവിധിച്ച് കോടതി

തിരുവനന്തപുരം: എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട കേസിൽ എ.എ. റഹീം എം.പിയ്ക്കും എം. സ്വരാജിനും ഒരു വര്‍ഷത്തെ തടവിനും 5000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരു നേതാകളും കുറ്റകാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. 2010ല്‍…

Read More

ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവൽക്കരിക്കാന്‍ ഇനി ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം; 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു തീരുമാനം. കൂടാതെ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനായി 5.16 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള…

Read More

അരുന്ധതി റോയിക്ക് പി.ജി സംസ്‌കൃതി പുരസ്‌കാരം

തിരുവനന്തപുരം: മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്ക്. മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ഥം നല്‍കുന്ന അവാർഡ് ആണിത്. എം.എ ബേബി ചെയര്‍മാനും കെ.ആര്‍ മീര, ഷബ്‌നം ഹശ്മി എന്നിവരുമാണ് ജൂറി അംഗങ്ങൾ. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രണ്ടാമത് പി.ജി സംസ്‌കൃതി പുരസ്‌കാര ജേതാവുമായ എന്‍ റാം ഡിസംബര്‍ 13-ന് വൈകിട്ട് മൂന്നുമണിക്ക് അയ്യങ്കാളി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം…

Read More

കേരള വര്‍മയില്‍ എസ്എഫ്‌ഐ തന്നെ: റീ കൗണ്ടിംഗില്‍ അനിരുദ്ധന് മൂന്ന് വോട്ടുകള്‍ക്ക് ജയം

തൃശ്ശൂർ: കേരളവർമ്മ കോളജ് യൂണിയൻചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ട് ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരമാണ് റീ കൗണ്ടിങ് നടത്തിയത്. അനിരുദ്ധന് 892 ഉം ശ്രീക്കുട്ടന് 889 ഉം വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർഥികളും വിദ്യാർഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial