
ഡിസിസി മുൻ പ്രസിഡണ്ട് എ.വി ഗോപിനാഥ് നവകേരള സദസ്സിൽ
പാലക്കാട്: കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്റുമായ എ വി ഗോപിനാഥ് നവകേരളസദസിന്‍റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. സുരേഷ് ബാബു, ഗോപിനാഥിനെ വീട്ടിൽപോയി കൊണ്ടുവരികയായിരുന്നു. താനിപ്പോഴും കോൺഗ്രസുകാരനാണ്,കോൺഗ്രസുകാരനായി തുടരണമെന്ന് ആഗ്രഹിക്കുന്നയാളാണെന്നും എവി ഗോപിനാഥ് പ്രതികരിച്ചു. നവകേരള സദസ്സ് ബഹിഷ്കരണ ആഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ല. സി പി എം ജില്ലാ സെക്രട്ടറി അങ്ങനെ ആരെയും വണ്ടിയിൽ കയറ്റില്ലല്ലോയെന്ന് അദ്ദേഹം…