
കേരള സര്‍വകലാശാല സെനറ്റ് ലിസ്റ്റ് തിരുത്തി ഗവർണർ ;നോമിനികളായി ഉൾപ്പെടുത്തിയത് എബിവിപി-ബിജെപി ബന്ധമുള്ളവരെ
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ലിസ്റ്റ് തിരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റിലേക്ക് ഗവർണ്ണരുടെ നോമിനികളായി ഉൾപ്പെടുത്തിയത് ബിജെപി ബന്ധമുള്ളവരെ. സര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് സെനറ്റിലെ 17 പേരിൽ ഗവര്‍ണര്‍ തനിക്ക് താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയത്. എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയാണ് ഉൾപ്പെടുത്തിയത്. ഗവര്‍ണറുടെ നോമിനിയായി ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും സെനറ്റിൽ ഉണ്ട്.