
യൂത്ത് കോൺഗ്രസ് നേതാവ് മദ്യപിച്ച് റോഡിൽ കിടന്നു, പരസ്യമായി അസഭ്യം പറഞ്ഞു; പരാതിയുമായി സൈനിക ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: മദ്യപിച്ച് റോഡിൽ കിടന്ന യൂത്ത് കോൺഗ്രസ് നേതാവ് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ സംസ്ഥാന കോർഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് അജീഷ് നാഥിനെതിരെയാണ് പരാതി. നെടുമങ്ങാട്-കരിപ്പൂര് റോഡിൽ മദ്യപിച്ച് യാത്രക്കാരെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും വാഹനം തടഞ്ഞുനിർത്തി ചീത്തവിളിക്കുകയായിരുന്നു. സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസിൽ പരാതി നൽകി. മദ്യപിച്ച് റോഡിൽ കിടന്ന ശേഷം ഗതാഗതതടസ്സം സൃഷ്ടിച്ചതായും പരാതിയുണ്ട്. ജോലി…