
ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകും; പ്രധാനമന്ത്രിക്ക് കത്തയച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡുകൾ തിരികെ നൽകാൻ തയ്യാറെടുത്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തീരുമാനം പ്രധാനമന്ത്രിക്ക് കത്തിലൂടെയാണ് വിനേഷ് ഫോഗട്ട് അറിയിച്ചത്. ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുന്നുവെന്ന് കത്തിൽ പറയുന്നു. നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പുനിയ പദ്മശ്രീ മടക്കി…