
ഗുസ്തി ഫെഡറേഷനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സാക്ഷി മാലിക്ക്; ഗോദയിലേക്ക് തിരിച്ചെത്തുന്നുമെന്ന് സൂചന
ന്യൂഡൽഹി: സാക്ഷി മാലിക്ക് ഗോദയിലേക്ക് തിരിച്ചെത്തുന്നുമെന്ന് സൂചന. ഗുസ്തി ഫെഡറേഷനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത താരം സര്‍ക്കാനെതിരെയല്ല സമരമെന്ന് വ്യക്തമാക്കി. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുമോ എന്നത് പിന്നീടറിയിക്കാം എന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. ഗുസ്തി ഫെഡറേഷന്‍ അഡ്‌ഹോക് സമിതിക്ക് വനിത അധ്യക്ഷ വേണമെന്ന് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ താരങ്ങള്‍ ആവശ്യപ്പെട്ടു. സാക്ഷി മാലിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം, ബജ്രങ് പൂനിയയുടെയും വിരേന്ദര്‍ സിംങിന്റെയും പത്മശ്രീ തിരികെ നല്‍കിയുളള പ്രതിഷേധമൊക്കെയാണ് ഫലം കാണുന്നത്. ഗുസ്തി ഫെഡറേഷനെ…