പോത്തൻകോട് കെഎസ്‌ആര്‍ടിസി ടെര്‍മിനല്‍ രണ്ടുമാസത്തേക്ക് അടച്ചിടും
പോത്തൻകോട് : കെഎസ്‌ആര്‍ടിസി ബസ്ടെര്‍മിനല്‍ നവീകരണത്തിന്‍റെ ഭാഗമായി രണ്ടു മാസത്തേക്ക് അടച്ചിടാൻ പഞ്ചായത്ത് അവലോകന യോഗത്തില്‍ തീരുമാനമായി. പ്രസിഡന്‍റ് ടി.ആര്‍.അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ടെര്‍മിനലിനുള്ളല്‍ നിലവിലെ ടാര്‍ ഇളക്കിമാറ്റി നിരപ്പാക്കി കമ്പി കെട്ടി കോണ്‍ക്രീറ്റ് ചെയ്യാനാണ് പുതിയ പദ്ധതി. ചൊവ്വാഴ്ച മുതല്‍ ടെര്‍മിനല്‍ അടച്ചിടാനാണ് തീരുമാനിച്ചതെങ്കിലും ഒരാഴ്ച കൂടി വൈകുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായര്‍ പറഞ്ഞു. ആറു…

