സീരിയല്‍ താരം പ്രിയ അന്തരിച്ചു; എട്ടുമാസം ഗര്‍ഭിണി, മരണവാര്‍ത്ത പങ്കുവച്ച് കിഷോര്‍ സത്യ
തിരുവനന്തപുരം : സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണവാര്‍ത്ത പങ്കുവച്ചത്. കിഷോര്‍ സത്യയുടെ കുറിപ്പ് മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ…

