ലോക്‌സഭാ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ ലീഗ്
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. രാഹുല്‍ ഗന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാനാണ് ലീഗ് നീക്കം നടത്തുന്നത്. ഈ ആവശ്യം മുസ്ലീം ലീഗ് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതിനിടെ മണ്ഡലമാറ്റമെന്ന ആവശ്യം ഇ.ടി. മുഹമ്മദ് ബഷീറും ഉന്നയിച്ചിട്ടുണ്ട്. പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറണമെന്ന ആവശ്യം അദ്ദേഹം മുസ്ലീംലീഗ് നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുസ്ലീം ലീഗിനുള്ളില്‍ സീറ്റുകളെക്കുറിച്ച് കൃത്യമായ ചര്‍ച്ചകള്‍ നടന്നു….

