പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം; യുവാവിന് 5 വർഷം കഠിന തടവും പിഴയും

വയനാട് : പ്രായപൂർത്തിയാകാത്തകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും. വയനാട് നടവയൽ സ്വദേശിയായ മധു (37)വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പറഞ്ഞത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന കെ.ഇ എലിസബത്ത് കേസന്വേഷണം നടത്തി…

Read More

യുവതിയെ വീട്ടിൽക്കയറി വെടിവെച്ച് കൊന്നു; കാമുകന്റെ സഹോദരൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ യുവതിയെ വീട്ടിൽക്കയറി വെടിവെച്ച് കൊന്നു. ജൈത്പുർ സ്വദേശിയായ പൂജ യാദവി(24)നെയാണ് രണ്ടംഗസംഘം വീട്ടിൽക്കയറി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂജയുടെ കാമുകന്റെ സഹോദരനായ റോക്കിയാണ് അറസ്റ്റിലായത്. പൂജയുമായുള്ള സഹോദരന്റെ ബന്ധം ഇയാൾ അംഗീകരിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് തോക്കുമായെത്തിയ രണ്ടുപേർ യുവതിയെ കൊലപ്പെടുത്തിയത്. മുഖംമുറച്ചെത്തിയ രണ്ടുപേരും വീട്ടിൽ അതിക്രമിച്ചുകയറി യുവതിക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. അഞ്ചുതവണ യുവതിക്ക് വെടിയേറ്റതായാണ് വിവരം. വെടിയൊച്ച കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും…

Read More

കരുവാറ്റ വള്ളംകളിക്ക് ശേഷം സംഘർഷം; ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ ആക്രമണം

ഹരിപ്പാട്: കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിക്ക് ശേഷം തുഴച്ചിൽക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിലെ തുഴച്ചിൽക്കാർക്കും നാട്ടുകാരനായ ഒരാൾക്കും പരിക്കേറ്റു. വള്ളംകളിക്കിടെ ഇരുവിഭാഗവും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റം ഉണ്ടായിരുന്നു. മത്സരശേഷം എസ്എൻ കടവിലുള്ള പിബിസിയുടെ ക്യാമ്പിലാണ് സംഘർഷമുണ്ടായത്.ക്യാമ്പിലെ ഡെസ്കും കസേരകളും തകർത്തു. തുഴച്ചിൽക്കാർക്കായി ഒരുക്കിയ ഭക്ഷണവും നശിപ്പിച്ചു. തുഴച്ചിൽക്കാരായ ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കരുവാറ്റ…

Read More

കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്

കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. മൂന്ന്…

Read More

എട്ട് മാസം പ്രായമുളള കുഞ്ഞിന് ശ്വാസതടസ്സം; പരിശോധനയില്‍ കണ്ടെത്തിയത് കൊമ്പന്‍ ചെല്ലി വണ്ടിനെ; ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന് പുതുജീവൻ

കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് പുതുജീവൻ. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്‍റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും…

Read More

വടകരയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കോഴിക്കോട് :വടകര-ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17) , ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന 17 വയസുകാരൻ അഭിമന്യു രക്ഷപ്പെട്ടു. മീൻ പിടിക്കാനായി പോയപ്പോൾ മാഹി കനാലിൽ വച്ചാണ് അപകടമുണ്ടായത്. അപകട വിവരം കരയിലെത്താൻ വൈകിയത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. മാഹി കനാലിൽ ഫൈബർ ബോട്ടിൽ മീൻ പിടിക്കുമ്പോൾ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ഫൈബർ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞപ്പോൾ ആദിദേവും ആദി…

Read More

ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

വിഴിഞ്ഞം: ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് വിലക്കിയ വിരോധത്തിൽ ഭാര്യയുടെ മാതൃസഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്കുമൻസിനെ (57) കൊലപ്പെടുത്തിയ കേസിൽ വലിയതുറ സ്വദേശി രഞ്ജിത്തിനെയാണ് (34) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 നായിരുന്നു സംഭവം. ഭാര്യയുമായി രഞ്ജിത്ത് വഴക്കുണ്ടാക്കിയത് ബർക്കുമൻസ് ചോദ്യം ചെയ്യുകയും പറഞ്ഞുവിലക്കു കയും ചെയ്തിരുന്നു. അതിൽ ബർക്കുമൻസിനോട് വിരോധം തോന്നിയ പ്രതി മത്സ്യബന്ധനം കഴിഞ്ഞ് എത്തി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബർക്കുമാൻസിന്റെ…

Read More

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്: പൊൻമുടിയിൽ നിന്ന് ഒളിംപിക്സിന് യോഗ്യത നേടി രണ്ട് ചൈനീസ് താരങ്ങൾ

തിരുവനന്തപുരം: പൊന്മുടിയിലെ ട്രാക്കിൽ നിന്ന് ചൈനീസ് താരങ്ങൾ പാരീസിലെ ഒളിമ്പിക്സ് ട്രാക്കിലേക്ക് യോഗ്യത നേടുന്ന കാഴ്ചയോടെയാണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്‍റെ മൂന്നാം ദിവസം അവസാനിച്ചത്. 2024ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത മത്സരമായ എലൈറ്റ് ക്രോസ് കൺട്രി ഒളിമ്പിക്കായിരുന്നു മൂന്നാം ദിവസത്തെ ഗ്ലാമർ ഇനം.മത്സരത്തിന്റെ പുരുഷ, വനിതാ വിഭാഗങ്ങളിൽ ചൈനയുടെ ആധിപത്യമായിരുന്നു.വനിതാ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളും പുരുഷ വിഭാഗത്തിൽ ആദ്യ നാലു സ്ഥാനങ്ങളും ചൈന സ്വന്തമാക്കി. എലൈറ്റ് വനിതകളിൽ സ്വർണം കരസ്ഥമാക്കി ചൈനയുടെ ലി…

Read More

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആന്റണി രാജു അറിയിച്ചു. ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍…

Read More

ധനുവച്ചപുരം എൻ എസ് എസ് കോളേജിൽ വിദ്യാർത്ഥിക്ക് എ ബി വി പി പ്രവർത്തകരുടെ ക്രൂരമർദ്ധനം; മർദ്ധന വിവരം പുറത്തറിയിച്ചാൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി

തിരുവനന്തപുരം: വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ ആണ് എബിവിപി പ്രവര്‍ത്തകര്‍ മർദ്ദിച്ചത്. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശി നീരജ് ബിനുവാണ് സീനിയര്‍ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരുടെ റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.ഒന്നാം വർഷ എക്കോണമിക്‌സ് ബിരുദ വിദ്യാർത്ഥിയാണ് നീരജ്. ബുധനാഴ്ച ക്ലാസിൽ വരാത്തതിനാൽ കഴിഞ്ഞദിവസം സീനിയർ വിദ്യാർഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് സീനിയർ വിദ്യാർഥികൾ വാട്‌സാപ്പിലൂടെ അറിയിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial