വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്‌ വർധിപ്പിക്കണം; അനിശ്ചിത കാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി ബസ് സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. നവംബർ 21 മുതൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്‌ വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിൽ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധം രേഖപ്പെടുത്തി. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നുമാണ് ബസ്…

Read More

ആളില്ലാത്ത വീട്ടിൽ നിന്ന് ഒന്നര ലക്ഷം കവർന്നു, തെളിവില്ലാതാക്കാൻ മുളകുപൊടി പ്രയോഗം, പ്രതിയെ തേടി പൊലീസ്

തിരുവനന്തപുരം: ആളില്ലാതിരുന്ന വീട്ടിൽ നിന്ന്ഒന്നര ലക്ഷം രൂപ കവർന്ന ശേഷം തെളിവ് നശിപ്പിക്കാൻ മുളക് പൊടി വിതറി. വെള്ളറട പനച്ചമൂട് വട്ടപ്പാറ പാക്കുപുര വീട്ടിൽ ലൈല ബീവിയുടെ (65) വീട്ടിലാണ് കവർച്ച നടന്നത്. ഒറ്റക്ക് താമസിക്കുന്ന ലൈലാബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലർച്ച വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത് അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ കവർന്നത്. കാരമൂട്ടിലുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തു വിറ്റ് കിട്ടിയ പണമായിരുന്നു. വീടിന്റെ പുറകുവശത്തുള്ള റബർ മരത്തിൽ…

Read More

സംസ്ഥാനത്തെ നിയമസഭ നിയോജക മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2024 ന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ നിയമസഭാ നിയോജക മണ്ഡലങ്ങളിലേയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും ബി.എൽ. ഒ. മാരുടെ കൈവശവും കരട് വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് പരിശോധനക്ക് ലഭിക്കും. കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബർ 9 വരെ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനുമുള്ള അവസരമാണിത്. വോട്ടർപട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ്സ് തികഞ്ഞവർക്കും…

Read More

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. പിതൃവാത്സല്യവും സഹോദര സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന് ക്ഷമ ചോദിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് അവരെ ലൈനില്‍ ലഭിച്ചില്ല. തന്റെ പ്രവൃത്തിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമമുണ്ടായതില്‍ മാപ്പുചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. പിതൃവാത്സല്യവും…

Read More

കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

തിരുവനന്തപുരം :കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.

Read More

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ;ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനയാണ് കോടതിയെ സമീപിച്ചത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികയ്ക്ക് കാരണമെന്ന് സർക്കാർ അറിയിച്ചു….

Read More

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി മാപ്പ് പറയണം: കെ യു ഡബ്ല്യു ജെ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത്…

Read More

ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിലായത്. ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകൾ നിഷയും അവശനിലയിലായി. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.

Read More

ബസ് ചാർജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ പാതി വഴിയിൽ ഇറക്കി വിട്ടു; പരാതി

തൃശൂർ: ബസ് ചാർജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ പാതി വഴിയിൽ ഇറക്കി വിട്ടതായി പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ആണ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ട് കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തിരുവിൽവാമല കാട്ടുകുളം വരെ വിദ്യാർത്ഥിനിക്ക് പോകേണ്ടി വന്നിരുന്നു. സാധാരണ കുട്ടി സ്കൂൾ ബസിലാണ് പോയിരുന്നത്. എന്നാൽ ഇന്ന് സ്വകാര്യ ബസ്സിലാണ്…

Read More

മികച്ച ചാനലൈസിങ് ഏജന്‍സി; ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്

തിരുവനന്തപുരം: മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്.കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം നേടിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് മികച്ച ചാനലൈസിങ് ഏജന്‍സിയായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സുസ്ഥിരമായ പ്രവര്‍ത്തന പുരോഗതി, ഉയര്‍ന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial