വാളയാർ കേസിലെ പ്രതിയുടെ മരണം; ഫാക്ടറി സൈറ്റ് മാനേജർ പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: വാളയാർ കേസിലെ പ്രതിയുടെ ദുരൂഹമരണത്തിൽ ഫാക്ടറി സൈറ്റ് മാനേജർ കസ്റ്റഡിയിൽ. വാളയാർ കേസിലെ നാലാം പ്രതി എം മധു ആണ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എടയാർ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സ്ഥാപനത്തിലെ ചെമ്പ് കമ്പനിയും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാർ കമ്പനി അധികൃതർ പിടികൂടിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പരാതി…

