പി എസ് സി ഓൺലൈൻ പരീക്ഷ: ഉദ്യോഗാർത്ഥികൾക്കുള്ള മോക്ക് ടെസ്റ്റ് പ്രൊഫൈലിലും ലഭ്യമാകും

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ഓൺലൈൻ പരീക്ഷയെ പരിചയപ്പെടുത്തുന്ന മോക്ക് ടെസ്റ്റ് ഇനി മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും മുൻകൂട്ടി ലഭ്യമാക്കുമെന്ന് പി എസ് സി അറിയിച്ചു. ഉദ്യോഗാർത്ഥികൾ സ്വന്തം പ്രൊഫൈലിൽ പ്രവേശിച്ചാൽ ടൈലിൽ കാണുന്ന റിഹേഴ്സൽ എക്സാമിനേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ റിഹേഴ്സൽ ടെസ്റ്റിന്റെ മറ്റു വിശദാംശങ്ങളും റിഹേഴ്സൽ ടെസ്റ്റും ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് എത്ര തവണ വേണമെങ്കിലും റിഹേഴ്സൽ ടെസ്റ്റ് പരിചയപ്പെടാം. ഓൺലൈൻ പരീക്ഷയ്ക്ക് നിലവിൽ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചവർക്കും ഈ…

Read More

മോഷ്ടിച്ച മാല വിറ്റ പണം വീട്ടിലെത്തിച്ച് നൽകി നൻമ നിറഞ്ഞ കള്ളൻ; സംഭവം കുമരനെല്ലൂരില്‍

കുമരനല്ലൂർ: മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നൽകി നന്മ നിറഞ്ഞമോഷ്ടാവ്.കുമരനല്ലൂരിലാണ് വീട്ടുകാരേയും നാട്ടുകാരേയും അൽഭുതപ്പെടുത്തിയ സംഭവം. കുമരനല്ലൂർ ഏ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻട്രോട്ട് കുഞ്ഞാന്റെ വീട്ടിൽ നിന്നും കഴിഞ്ഞ 19നാണ് മൂന്ന് വയസ്സുകാരിയുടെ മാല നഷ്ടപ്പെട്ടത്.രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കഴുത്തിൽ ഉണ്ടായിരുന്നു.ഇതിനിടെ വീട്ടുകാർ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചു വന്നു നോക്കിയപ്പോൾ മാല നഷ്ടമായിരുന്നു.വീട്ടുകാർ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ്…

Read More

കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന്‌ പുറകിൽ ലോറി ഇടിച്ച് അപകടം

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന്‌ പുറകിൽ ലോറി ഇടിച്ച് അപകടം. ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിർത്തിആളെ ഇറക്കുന്നതിനിടെയാണ് ലോറി ബസ്സിന്‌ പുറകിൽ ഇടിച്ചത്. കിളിമാനൂർആറ്റിങ്ങൽ റോഡിൽ ഓടുന്ന തിരുവാതിര ബസ്സിന്റെ പുറകിലാണ് ലോറി ഇടിച്ചത്. ഇന്ന് രാവിലെ 10:13ഓടെയാണ് അപകടം.ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഉൾപ്പെടെപരിക്കേറ്റു. പരിക്കേറ്റവരെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമില്ലെന്നാണ് വിവരം

Read More

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കൽപ്പറ്റ, പെരുന്തട്ട, മന്ദേപുരം വീട്ടിൽ നിയാസ്(26)നെയാണ് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളിൽ പ്രതിയാണ് നിയാസ്. കവർച്ച, ദേഹോപദ്രവം, എൻ.ഡി.പി.എസ് ഉള്‍പ്പെടെയുള്ള…

Read More

സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്ക്

നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും…

Read More

കാക്കനാട് ഭക്ഷ്യവിഷബാധയിൽ മരണം; ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് മരിച്ചത്. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. കാക്കനാട്ടെ ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറോട് യുവാവ് നൽകിയ മൊഴി…

Read More

വാളയാർ സഹോദരിമാരുടെ മരണം; പ്രതി ആലുവയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് :വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനക്കേസിലെ പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു. 2017 ജനുവരി 7നും മാർച്ച് 4നുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേർന്നു ഷീറ്റു മേഞ്ഞ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5…

Read More

പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കാന്‍ തീരുമാനം. നിര്‍ദേശം NCERT പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു.

ന്യൂഡൽഹി: അടുത്തതായി അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ തീരുമാനം. എൻസിഇആർടി പാനൽ അംഗം സിഐ ഐസക് ആണ് ഏകകണ്ഠമായി എടുത്ത തീരുമാനത്തെ കുറിച്ച് അറിയിച്ചത്. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ ആണ് എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്)യുടെ പുതിയ തീരുമാനം. പേരുമാറ്റുന്നതിനായുള്ള നിർദ്ദേശം മാസങ്ങൾക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോൾ അതിന് അംഗീകാരം ലഭിച്ചതായും ഐസക് പറഞ്ഞു. ഈ വർഷമാദ്യം…

Read More

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഒക്ടോബർ 25ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 26 മുതൽ 29 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത, ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ…

Read More

ബസുകളുടെ വരവും പോക്കും ഗൂഗിള്‍ മാപ്പിലൂടെ അറിയാം; ഹൈടെക് ആകാന്‍ കെ.എസ്.ആര്‍.ടി.സി

ഹൈടെക്കാകാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി ബസുകള്‍. ഇനി ഗൂഗിള്‍ മാപ്പിലൂടെ യാത്രക്കാര്‍ക്ക് ബസുകളുടെ സമയക്രമം അറിയാനാകും. ഇതിനായി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് പ്രവേശിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് കെഎസ്ആര്‍ടിസി ഇതിനായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ ഡിപ്പോയിലെ ദീര്‍ഘദൂര ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് എത്തുന്നത്. ഇതേ തുടര്‍ന്ന് 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ സമയക്രമം ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് കെഎസ്ആര്‍ടിസി മാറ്റിയിട്ടുണ്ട്. ഇതിനായി ബസുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്.ഇത് പ്രാവര്‍ത്തികമാകുന്നതോടെ ബസുകളുടെ ലൈവ് ലൊക്കേഷന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial