തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴു മരണം; 14 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ സംഘം-കൃഷ്ണഗിരി ഹൈവേയിൽ കാറും തമിഴ്നാട് സർക്കാർ ബസും കൂട്ടിയിടിച്ച് ഏഴു മരണം. 14പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. മരിച്ചവരിൽ ആറു പേർ അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഒരാൾ തമിഴ്നാട്ടുകാരനുമാണ്. ഇവർ ഹൊസൂരിലെ പശ നിർമാണ ഫാക്ടറിയിലെ തൊഴിലാളികളാണ്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്

Read More

അന്തര്‍സംസ്ഥാന മോഷ്ടാക്കൾ മലപ്പുറം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍:നൂറോളം കേസുകളില്‍ പ്രതികൾ

മലപ്പുറം :അന്തര്‍സംസ്ഥാന മോഷ്ടാക്കൾ മലപ്പുറം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍.നൂറോളം കേസുകളിലെ പ്രതികളാണ് പിടിയിലായത് . പൂജ അവധികളിൽ മലപ്പുറം പാലക്കാട്‌ ജില്ലകളിൽ വൻ കവർച്ചകൾ ഇവർ പ്ലാൻ ചെയ്തിരുന്നു. ഒക്ടോബർ 16ന് കോട്ടക്കൽ മൂലപ്പറമ്പ് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76000 രൂപയും സ്കൂട്ടറും മോഷ്ടിച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കളെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്‌.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിർദ്ദേശാനുസരണം ഡിവൈഎസ് പി അബ്ദുൾ ബഷീർ കോട്ടക്കൽ സി.ഐ…..

Read More

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; അപകടം ദസറ ആഘോഷം കഴിഞ്ഞ് മടങ്ങവെ

സുല്‍ത്താന്‍ബത്തേരി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വയനാട് മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര ആഷ്‌ലി സാബു (24) ആണ് മരിച്ചത്. ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ ദേശീയപാത 766 വച്ചായിരുന്നു അപകടം ഉണ്ടായത്. ആഷ്‌ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്‍ലിയെ ബത്തേരിയിലെ…

Read More

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സീറ്റിനെ ചൊല്ലി തർക്കം; മധ്യപ്രദേശിൽ 6 ബിജെപി നേതാക്കൾ പാർട്ടി വിട്ടു

ഡൽഹി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശിൽ സീറ്റിനെ ചൊല്ലി തർക്കം. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആറ് ബിജെപി നേതാക്കൾ പാർട്ടി വിട്ടു. ബി ജെ പിയിൽ മാത്രമല്ല കോൺഗ്രസിലും സീറ്റ് കിട്ടാത്തതിൽ തർക്കം മുറുകുകയാണ്. സീറ്റിനെ ചൊല്ലി ദിവസങ്ങളായി മധ്യപ്രദേശിൽ പ്രതിഷേധം നടക്കുകയാണ്. നിലവിൽ 20ലധികം സീറ്റുകളിൽ സീറ്റു കിട്ടാത്തതിനെ ചൊല്ലിയുള്ള കലഹം തുടരുന്നുണ്ട്. 92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ അതൃ‍പ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയായിരുന്നു. അതേസമയം, ബിജെപിയിൽ മാത്രമല്ല, കോൺഗ്രസിലും സീറ്റ് തർക്കം മുറുകുകയാണ്….

Read More

റേഷൻ വിതരണത്തിലെ സമയക്രമം മന്ത്രി അറിയാതെ; ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദ്ദേശം.

തിരുവനന്തപുരം: റേഷൻ വിതരണത്തില്‍ സമയക്രമം ഏര്‍പ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദ്ദേശം നല്‍കി മന്ത്രി ജി ആര്‍ അനില്‍. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. തന്നെ അറിയിക്കാതെ ഉത്തരവ് ഇറക്കിയതില്‍ മന്ത്രിക്ക് അമര്‍ഷമുണ്ട്. മാസത്തില്‍ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങള്‍ (മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍)ക്കും, ശേഷം പൊതുവിഭാഗങ്ങള്‍(നീല, വെള്ള കാര്‍ഡ് ഉടമകള്‍)ക്കും റേഷൻ നല്‍കാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പുതിയ ക്രമീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ‘ഞാനോ ഓഫീസോ…

Read More

ഹമാസിന്റെ മുതിർന്ന നേതാക്കളൊരാൾ മരിച്ചു; ഇസ്രായേൽ സൈന്യം പീഡിപ്പിച്ച് കൊന്നതാണെന്ന് ആരോപണം

ഗാസ സിറ്റി: ഹമാസ് നേതാവ് ജയിലിൽ മരിച്ചു. ഹമാസിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹത്തെ ഇസ്രയേൽ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഉമർ ദറാഗ്മ ഇസ്രായേൽ ജയിലിൽ മരിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം തടവറയിൽ വച്ച് ഉമർ ദറാഗ്മയെ പീഡിപ്പിച്ചു കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. എന്നാൽ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബർ ഒമ്പതിനാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800 ഓളം…

Read More

പീഡന വിവരം അറിഞ്ഞത് വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോൾ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീൻ (26) ആണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.  കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവമുണ്ടായത്. വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് വെള്ളിമാടുകുന്ന് സിഡബ്ല്യുസിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയായിരുന്നു. ചൈൽ‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്.  പരാതിയുടെ അടിസ്ഥാനത്തിൽ വെങ്ങളത്തെ വീട്ടിൽ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്….

Read More

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തം; അന്‍പതിലേറെ മാവോയിസ്റ്റുകള്‍ ഉള്‍വനത്തില്‍ തമ്പടിച്ചിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കണ്ണൂര്‍: കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജാര്‍ഖണ്ഡില്‍ നിന്നടക്കമുള്ള മാവോയിസ്റ്റ് അംഗങ്ങള്‍ കേരളത്തിലെ വനമേഖലയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരാണ് പരിശീലനമടക്കമുള്ളവ നല്‍കുന്നത്. സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കേന്ദ്രവും നിരീക്ഷിച്ചു വരികയാണ്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര യോഗം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. 2021ല്‍…

Read More

ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെമുതൽ വെള്ളിയാഴ്ചവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്നലെ തെക്ക്, വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഏറ്റവുമധികം മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം കനത്തമഴയിൽ ദുരിതം…

Read More

പാലക്കാട് നിരോധിത രാസലഹരിയുമായി യുവാവ് അറസ്റ്റിൽ; പിടികൂടിയത് രണ്ട് ലക്ഷം രൂപ വിലമതിക്കുന്നത്

പാലക്കാട്: നിരോധിത രാസലഹരി മെത്താഫിറ്റമിനുമായി പാലക്കാട് ഒരാൾ പോലീസ് പിടിയിൽ. പാലക്കാട്‌ മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയായ ചങ്കരംചാത്ത് വീട്ടിൽ സുഭാഷാണ് അറസ്റ്റിലായത്. വാഹന പരിശോധനയിലാണ് സുഭാഷ് പിടിയിലായത്. ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന മെത്താഫിറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇയാളിൽ നിന്ന് 33.8 ഗ്രാം മെത്താഫിറ്റമിനും ലഹരി കടത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് പി‌ടിച്ചെടുത്തു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial