പിണറായിക്കെതിരെ മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയിൽ ചേരും; നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും

കണ്ണൂർ: കോൺഗ്രസ് വിട്ട സി രഘുനാഥ്‌ ബിജെപിയിൽ ചേരും. നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടം നിയോജക മണ്ഡലത്തിൽ പിണറായി വിജയനെതിരെ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥിയും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ആണ് കോൺഗ്രസ് വിട്ടത്. അര നൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്. നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരനെക്കൊണ്ട് പ്രയോജനവുമില്ല. ധർമടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ല- എന്നും…

Read More

പ്രതിഷേധത്തിനു വഴങ്ങി കേന്ദ്രം; ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിക്ക് സസ്പെൻഷൻ

ഡൽഹി: സഞ്ജയ് സിം​ഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ​ഗുസ്തി ഫെഡറേഷൻ സമിതിക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര കായിക മന്ത്രാലയം. രാജ്യത്തെ നിയമ സം​വിധാനങ്ങൾ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാൻ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിലെ ​ഗോണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ താരങ്ങൾക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതി പഴയ ഭാരവാഹികൾക്ക്…

Read More

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല, ചില പ്ലാനുകൾ മനസിലുണ്ടെന്ന് ഗണേഷ് കുമാർ; അഭിനയം മുഖ്യമന്ത്രി സമ്മതിച്ചാൽ മാത്രം

തിരുവനന്തപുരം: മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് കെ ബി ഗണേഷ് കുമാർ. ഗതാഗത വകുപ്പാണോ ലഭിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഗതാഗത വകുപ്പ് ലഭിച്ചാൽ ഇന്നത്തെ നിലയിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്താൻ ചില പ്ലാനുകൾ മനസ്സിലുണ്ട്. അസാധ്യമായി ഒന്നുമില്ല എന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ച് പഠിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ സഹകരണവും ആവശ്യമുണ്ട്. കെഎസ്ആർടിസിയെ പക്കാ നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല. എന്നാൽ അതിനെ അഭിമാനിക്കാവുന്ന തരത്തിൽ ഇംപ്രൂവ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമാർ…

Read More

രാജ്യസുരക്ഷയ്ക്കായി ഇനി ഫോണ്‍ നിരീക്ഷിക്കാം; ഒരാളുടെ പേരില്‍ പരമാവധി 9 സിം; ബിൽ പാസാക്കി രാജ്യസഭയും

ന്യൂഡൽഹി:പുതിയ ടെലികോം ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഇത് പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്സ് നിയമം എന്നിവ പിൻവലിക്കും. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ. ടെലികോം സേവനം…

Read More

ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; കുടുങ്ങിപ്പോയ രണ്ട് പേരെയും രക്ഷപ്പെടുത്തി  

തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവരിൽ കുടുങ്ങിപ്പോയ രണ്ടാമത്തെ ആളെയും രക്ഷപ്പെടുത്തി. കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികളാണ് മണ്ണിനടിയിൽ കുടുങ്ങിപ്പോയത്. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പത്ത് അടി താഴ്ച്‌ചയിലാണ് മണ്ണിടിഞ്ഞത്. കുടുങ്ങിയ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചതിനാൽ വേഗത്തിൽ തന്നെ ആദ്യത്തെ ആളെ രക്ഷപ്പെടുത്താനായി. അയിരൂർ സ്വദേശി വിനയനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇയാളുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും മൂന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രണ്ടാമത്തെ ആളെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. ബിഹാർ സ്വദേശി ദീപകിനെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ…

Read More

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്തുമസ് ദിനത്തിലും തുറക്കില്ല

കൊച്ചി: കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്തുമസ് ദിനത്തിൽ തുറക്കില്ല. അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചര്‍ച്ചയിൽ രണ്ട് വ‌ർഷമായി അടച്ചിട്ട പള്ളി തുറക്കാൻ സമവായമായിരുന്നു. എന്നാലത് ഉണ്ടാകില്ലെന്നാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞത്. മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ കത്ത്. വൈദികരുമായുള്ള യോഗത്തിൽ ഇക്കാര്യമാണ് വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടത്. തുടർ…

Read More

തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളജിന് മുമ്പിലായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അറഫാൻ മരിച്ചത്. അറഫാന്റെ ബൈക്ക് എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്റെ പിൻസീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടൻ (35) മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്. സിനിമ കണ്ടു മടങ്ങുകയായിരുന്നു ഉണ്ണിക്കുട്ടനും…

Read More

ഞാറക്കൽ സ്റ്റേഷനിലെ എസ്ഐ തൂങ്ങിമരിച്ചു; കണ്ടെത്തിയത് വരാപ്പുഴയിലെ വീട്ടിൽ നിന്ന്

കൊച്ചി: എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇദ്ദേഹം കഴിഞ്ഞദിവസം ഏറെ മദ്യപിച്ചിരുന്നതായായും പൊലീസുകാര്‍ പറഞ്ഞു. ഇതിനെ തുടർന്നാവാം ജീവനൊടുക്കിയതെന്നാണ് പൊലീസുകാര്‍ പറയുന്നത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നൽകിയത്‌. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർഭരണമേറ്റ സമയത്തെ ധാരണ പ്രകാരമാണ് രാജി. യഥാർത്ഥത്തിൽ കഴിഞ്ഞ മാസം 20 -ാം തീയതിയാണ് മന്ത്രിമാർ രാജിവെക്കേണ്ടിയിരുന്നത്. എന്നാൽ നവകേരള സദസ്സ് അവസാനിച്ചശേഷം മാത്രം മന്ത്രിമാർ രാജിവെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. ഇതേത്തുടർന്നാണ് മന്ത്രിസഭയിൽ നിന്നും മന്ത്രിമാരുടെ രാജി നീണ്ടത്. ഇന്നലെയാണ് തിരുവനന്തപുരത്ത് നവകേരള സദസ്സ്…

Read More

മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും ഇന്ന് രാജിവെക്കും

തിരുവനന്തപുരം: മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഇന്ന് രാജിവെക്കും. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ഗതാഗത വകുപ്പ് മന്ത്രി ആണ് ആന്റണി രാജു. മന്ത്രിമാർ ക്ലിഫ് ഹൗസിലെത്തി ഉടൻ മുഖ്യമന്ത്രിയെ കാണും. പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial