വീട് കുത്തിത്തുറന്നു, രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

തിരുവനന്തപുരം : വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. വക്കം അടിവാരം തോപ്പിൽ വീട്ടിൽ ഷഫീഖ് (37), വക്കം അടിവാരം തോപ്പിൽ വീട്ടിൽ സുനിൽ രാജ് (57) എന്നിവരെയാണ് പിടികൂടിയത്. വക്കം അടിവാരം തൊടിയിൽ വീട്ടിൽ സാന്ദ്രയുടെ വീട്ടിൽ 16ന് രാത്രിയിലാണ് കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും മറ്റു സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. പ്രതികളെ ശാസ്ത്രീയ തെളിവുകളുടെയും വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ വർക്കല എ എസ് പിയുടെ…

Read More

വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചുദിവസം; നവവരൻ ബൈക്ക് അപകടത്തിൽ മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരുക്ക്

പാലക്കാട്∙ നവവരൻ ബൈക്ക് അപകടത്തിൽ മരിച്ചു. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം 18 ആയിരുന്നു ഇരുവരുടെയും വിവാഹം. നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. മോളൂർ തവളപ്പടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം. തൃശൂർ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടിൽ നിന്നും ബൈക്കിൽ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു. മോളൂർ തവളപ്പടിയിലെ ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ…

Read More

ശക്തമായ മഴയിലും പാറക്വാറിക്കെതിരെ പ്രതിഷേധമിരമ്പി; ജനകീയ ജനജാഗ്രതാ സമിതി രൂപീകരിച്ചു നാട്ടുകാർ.

വെഞ്ഞാറമൂട്:മഴയിൽ മണ്ണിടിഞ്ഞു വീടുകൾ തകർന്ന സംഭവത്തിൽ പ്രദേശത്തെ പാറ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്.പുല്ലമ്പാറ മാമൂട് നീനു ക്രഷറിന് സമീപം കഴിഞ്ഞ ദിവസം ഒരു വീട് പൂർണമായി തകരുകയും മറ്റൊരു വീട് ഭാഗികമായി കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.ഇതു സമീപത്തു പ്രവർത്തിക്കുന്ന പാറ ക്വറിയിലെ പ്രവർത്തങ്ങളുടെ ഭാഗമായി സംഭവിച്ചതാണെന്ന് ചൂണ്ടി കാട്ടിയാണ് നാട്ടുകാർ രംഗത്തെത്തിയത്.നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു.ഇന്ന് വൈകുന്നേരം നടന്ന ജാഗ്രത സമിതി യോഗത്തിൽ കനത്ത മഴയെ അവഗണിച്ചു സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ 200 ഓളം…

Read More

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടും ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനർനിശ്ചയിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.40 വയസ്…

Read More

കിളിമാനൂരിൽ 22 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ഇരുപത്തിരണ്ട്കാരി യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . കിളിമാനൂർ പാപ്പാല ചാക്കൂടി രാഹുൽ നിവാസിൽ സുന്ദര രാജന്റെ മകൾ രേഷ്മയാണ് (22) മരിച്ചത് .ഇന്ന് രാവിലെ 11.00 മണിയോടെയാണ് സംഭവം . പെൺകുട്ടിയുടെ മാതാവ് ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തുമ്പോൾ രേഷ്‌മയെ മുറിക്കുള്ളിൽ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു . മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

ഇസ്രയേൽ എംബസിക്ക് മുന്നിലേക്ക് എസ്എഫ്ഐ പ്രതിഷേധം; സംഘർഷത്തിൽ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ന്യൂ ഡൽഹി: പലസ്തീന് ഐക്യദാർഢ്യവുമായി ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. പൊലീസ് അനുമതി കൊടുത്തില്ലെങ്കിലും എസ്എഫ്ഐ പ്രവർത്തകർ എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ബസുകളിലായി വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ പലയിടങ്ങളിൽ നിന്നും വീണ്ടും പ്രവർത്തകർ എംബസിക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എസ് എഫ്ഐ മാർച്ചിന്റെ പശ്ചാത്തലത്തിൽ എംബസിക്ക് ചുറ്റുംപൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്

Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപറ്റനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. ഇടങ്കയ്യന്‍ സ്പിന്നറായ ബേദി 1946 സെപ്തംബര്‍ 25ന് അമൃത്സറിലാണ് ജനിച്ചത്. 1966ല്‍ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. ഇക്കാലയളില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍…

Read More

മണിപ്പൂര്‍ കലാപം: യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ കൊലപാതക ശ്രമത്തിന് റിമാൻഡിൽ

മണിപ്പുർ കലാപത്തിനിടെ ഉണ്ടായ വെടിവെയ്പ്പ് കേസില്‍ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ. മനോഹർമ ബാരിഷ് ശർമ എന്ന പാര്‍ട്ടി നേതാവാണ് അറസ്റ്റിലായത്. ക‍ഴിഞ്ഞ 14ന് ഇംഫാലിൽ നടന്ന വെടിവെയ്പില്‍ 5 പേര്‍ക്ക് പരുക്കേറ്റിരുന്നു.കേസിലെ മുഖ്യപ്രതിയാണ് മനോഹർമ ബാരിഷ് ശർമ. ഇയാളെ ഈ മാസം 25 വരെ കോടതി റിമാൻഡ് ചെയ്തു. ഇംഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. ഇരുപത് പേര്‍ അടങ്ങിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ഒരാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശർമയ്‌ക്കെതിരെ കൊലപാതകശ്രമം,…

Read More

കഞ്ചാവും,എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി വണ്ണത്താം വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് എംഡിഎംഎയും 10.55 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സിറ്റിനടിയില്‍ പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Read More

ഗസ യുഎൻ രക്ഷാസമിതി ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നാഷണൽ മീറ്റ്.

മലപ്പുറം: യുദ്ധനിയമങ്ങൾ പോലും കാറ്റിൽ പറത്തി ഗസയിൽ ഇസ്രായേൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനെതിരേ, ഐക്യരാഷ്ടസഭയും വിവിധ രാഷ്ട്രങ്ങളും അടിയന്തരമായി ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച നാഷണൽ ഡലിഗേറ്റ് മീറ്റ് ആവശ്യപ്പെട്ടു. യുദ്ധക്കെടുതിയിൽ അകപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള നിരാലംബർക്കുള്ള അടിയന്തര സഹായങ്ങൾ പോലും തടഞ്ഞു വയ്ക്കുന്ന ഇസ്രായേൽ നടപടി തികച്ചും മനുഷ്യത്വരഹിതമാണ്. രാജ്യത്തിന്റെ പിന്നോക്ക ന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ ഉയർച്ചക്കും പുരോഗതിക്കും പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറകണമെന്ന് നാഷണൽ മീറ്റ് അഭിപ്രായപ്പെട്ടു. മലപ്പുറം മിനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial