82-കാരിയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും പിഴയും

തിരുവനന്തപുരം: 82 -കാരിയായ വയോധികയെ പീഡനത്തിനിരയാക്കി സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും 1,40,000 രൂപ പിഴയും. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സുധീഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്. 2018 -ലായിരുന്നു കേസിനാസ്പദമായ സംഭവം. കോഴഞ്ചേരി തണ്ണിത്തോട് ഏഴാംതല മന്നത്ത് വീട്ടിൽ നിന്നും പാങ്ങോട് തെറ്റിയോട് കോളനി ചരുവിള വീട്ടിൽ താമസിക്കുന്ന സുമേഷ് ചന്ദ്രൻ ( 27 ) ആണ് പ്രതി. ആന പാപ്പാനായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞത് സിസി ടിവി…

Read More

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ; ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് :സംസ്ഥാനക്ഷീര വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും ഗുണമേന്മയുള്ള പാലാണ് മിൽമയിലൂടെ ക്ഷീരവികസന വകുപ്പ് ജനങ്ങൾക്കെത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരകർഷകരെ…

Read More

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കടുത്ത അമർഷവുമായി സിപിഐ; ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കും

കോട്ടയം :ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി സിപിഎം എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുവാൻ സി പി ഐ തീരുമാനിച്ചു.എൽ ഡി എഫ് തീരുമാനപ്രകാരം സിപിഐ ക്ക് തീരുമാനിച്ചിരുന്ന ജനറൽ സീറ്റിൽ ഒരു പട്ടികജാതി വിഭാഗത്തിൽ പെട്ട ആളെ മത്സരിപ്പിക്കാൻ പാടില്ലെന്ന സിപിഎം ന്റെ കടുത്ത നിലപാട് സിപിഐ അംഗീകരിക്കാൻ തയ്യാറല്ല. കേരളാ കോൺഗ്രസ് മുന്നണിയിൽ വന്നതിനു ശേഷം കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ…

Read More

കേരളത്തിൽ തുലാവർഷം ആരംഭിച്ചു, ഒപ്പം തേജ് ചുഴലിക്കാറ്റും; ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത,

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെയാണ് മഴ ശക്തമാകുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെയും കോമാറിൻ മേഖലയുടെയും മുകളിലുള്ള ചക്രവാതചുഴിയുടെയും സ്വാധീനഫലമായാണ് തുലാവർഷമെത്തിയത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റും ശക്തി പ്രാപിക്കാൻ…

Read More

പോക്സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ ശുപാർശ: ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ ഡി ജി പി. സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും അയച്ചു. പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തിൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ നടപടി. വളരെ വിശദമായ റിപ്പോർട്ടാണ് എ ഡി ജി…

Read More

പാടിപ്പതിഞ്ഞ് കേരളീയം; മലയാളത്തിന്റെ ഈണമായി കാട്ടാക്കടയിലെ കൊച്ചുഗായകർ,കേരളത്തനിമയുള്ള ഗാനങ്ങളാലപിച്ച് 1001 കുട്ടികള്‍

കാട്ടാക്കട :കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികള്‍ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകള്‍ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി. ‘കാട്ടാലാരവം’-കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന പേരില്‍ ഐ.ബി.സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തൂങ്ങാംപാറ ശ്രീ കാളിദാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 23 സ്‌കൂളുകളിലെ 1001 കുട്ടികളുടെ സംഘഗാനാലാപന സദസ്സാണ് വേറിട്ട അനുഭവമായത്. മലയാളത്തിന്‍ നാടാണ്, നന്മനിറഞ്ഞൊരു നാടാണ്, നാനാജാതി മാനവരെന്നും പരിലസിക്കുന്നൊരു മലനാട് എന്ന ഗാനം ഈണത്തില്‍ പാടി തുടങ്ങിയ പരിപാടിയില്‍ കേരളത്തിന്റെ തനിമയും സാംസ്‌കാരിക സവിശേഷതകളും സമ്പന്നമായ…

Read More

പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറി നോമിനേഷനുകൾ കീറിക്കളഞ്ഞു; 13 എബിവിപി പ്രവർത്തകർക്കെതിരെ കേസ്

തൃശൂർ : കുന്നംകുളം കീഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ പ്രധാന അധ്യാപകന്റെ ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറി നോമിനേഷനുകൾ കീറിക്കളഞ്ഞ സംഭവത്തിൽ 13 എബിവിപി പ്രവർത്തകർക്കെതിരെ കേസ്. കുന്നംകുളം പൊലീസ് ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.പൊതുമുതൽ നശിപ്പിച്ചതിനും അധ്യാപകന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. വിവേകാനന്ദ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എബിവിപി പ്രവർത്തകർ സമർപ്പിച്ച ചെയർമാൻ സ്ഥാനാർത്ഥിയുടെ ഉൾപ്പെടെ നാല് എബിവിപി പ്രവർത്തകരുടെ നോമിനേഷൻ തള്ളിയിരുന്നു….

Read More

യുവാവിന്റെ തലയടിച്ച് പൊട്ടിച്ചു; ‘മീശ വിനീത്’ വീണ്ടും പിടിയിൽ

കോഴിക്കോട്: സമൂഹമാധ്യമത്തിലെ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിനെ അക്രമിച്ച കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പോലീസ് വിനീതിനെ പിടിച്ചത്. വിനീത് ഉൾപ്പടെ നാലംഗ സംഘം ബൈക്കിലെത്തിയാണ് യുവാവിനെ ആക്രമിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് മീശ വിനീത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. ഇതിന് മുമ്പ് നിരവധി കേസുകളിൽ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്….

Read More

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തല പിടിച്ച് മരത്തില്‍ ഇടിപ്പിച്ച അധ്യാപകനെതിരെ പരാതി

തിരുവനന്തപുരം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തല അധ്യാപകന്‍ മരത്തില്‍ ഇടുപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. തിരുവനന്തപുരം അയിരൂപ്പാറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനെതിരെയാണ് പരാതി. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തല മരത്തില്‍ ഇടിപ്പിക്കുകയായിരുന്നു. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് മരത്തില്‍ തല ഇടിപ്പിക്കുകയായിരുന്നു. അതേസമയം പരിക്കേറ്റ വിദ്യാര്‍ഥി ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാര്‍ഥികളോട്…

Read More

കാണാതായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്പറ്റ:4 ദിവസം മുൻപ് കാണാതായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലില്‍ ഷിജോ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെ കഴിഞ്ഞ നാല് ദിവസം മുമ്പ് കാണാതായിരുന്നു. 17 മുതലാണ് ഷിജോയെ കാണാതായതെന്നും വ്യാഴാഴ്ച വരുമെന്ന് അറിയിച്ചിരുന്നതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതായും വീട്ടുകാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുടുംബം മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ഷിജോയെ കല്‍പ്പറ്റയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടതായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial