Headlines

ഡ്രീം11 കളിച്ച എസ്ഐക്ക് ഒന്നര കോടി; ലോണ്‍, മക്കളുടെ വിദ്യാഭ്യാസം എന്തെല്ലാം സ്വപ്നങ്ങൾ, കിട്ടിയതോ സസ്പെൻഷൻ

പൂനെ: ഓൺലൈൻ ഗെയിമായ ഡ്രീം 11ലൂടെ ഒന്നരക്കോടി രൂപ നേടിയ സബ് ഇൻസ്‌പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. മോശം പെരുമാറ്റം, പൊലീസിന്‍റെ പ്രതിച്ഛായ നശിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് പൊലീസാണ് എസ്ഐക്കെതിരെ നടപടിയെടുത്തത്. അനുമതിയില്ലാതെയാണ് ഝെൻഡെ ഓൺലൈൻ ഗെയിം കളിച്ചതെന്നും പൊലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നും മേലുദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിന് നേതൃത്വം നൽകിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്‌ന ഗോർ പറഞ്ഞതിങ്ങനെ- “അനുമതിയില്ലാതെ ഡ്രീം 11 ഗെയിം കളിച്ചുവെന്ന് കണ്ടെത്തി. ഇതാണ്…

Read More

മഞ്ഞുമ്മലിൽ രാത്രി വഴിതെറ്റി വന്ന സ്കൂട്ടർ പുഴയിലേക്ക് വീണു;
രണ്ടുപേർ മരിച്ചു

കൊച്ചി: മഞ്ഞുമ്മലിൽ ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ടുപേർ മരിച്ചു. രാത്രിയിൽ വഴിതെറ്റി വന്ന് സ്കൂട്ടർ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം.ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാർ കാർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുവൈപ്പ് സ്വദേശി കെൽവിൻ ആന്റണി ആണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാർ കാർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുവൈപ്പ് സ്വദേശി കെൽവിൻ ആന്റണി ആണ് മരിച്ചത്…

Read More

തൃത്താലയിൽ യുവാവ് വാടക കെട്ടിടത്തിൽ മരിച്ച നിലയിൽ

പാലക്കാട് :തിരുമിറ്റിക്കോടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ തിച്ചൂർ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുൽ. സമീപവാസികളാണ് രാഹുൽ മരിച്ചുകിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.10 ദിവസം മുൻപാണ് രാഹുൽ ഇവിടെ താമസം ആരംഭിച്ചതെന്ന് ജീവനക്കാർ വിശദീകരിച്ചു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ഇനി ലൈസൻസോടെ പാമ്പ് പിടിക്കാം; വൈകിക്കിട്ടിയ നീതിയെന്ന് വാവ സുരേഷ്

തിരുവനന്തപുരം: പാമ്പുകളെ പിടിച്ച് പ്രശസ്തനായ വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനം. നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ അപമാനിക്കുന്നുവെന്ന വാവ സുരേഷിന്റെ പരാതിയിൽ പെറ്റീഷൻ കമ്മിറ്റി ശുപാർശ നൽകി. മാനദണ്ഡങ്ങൾ പാലിച്ച് പാമ്പ് പിടിക്കുമെന്ന് വാവാ സുരേഷ് കമ്മിറ്റിക്ക് ഉറപ്പുനൽകി. വാവ സുരേഷിന് വനം വകുപ്പ് ഇന്ന് ലൈസൻസ് കൈമാറും. നേരത്തെ ആവശ്യമുയർന്നിരുന്നെങ്കിലും വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല. വനംവകുപ്പിന്റെ ലൈസൻസ് ഉള്ളവർക്ക് മാത്രമേ സംസ്ഥാനത്ത് പാമ്പ് പിടിക്കാൻ…

Read More

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം :സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. Know your Candidate എന്ന പേരിലുള്ള ഈ ആപ്ലിക്കേഷനിൽ സ്ഥാനാർത്ഥികൾ അവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം. ഇതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം ഉൾപ്പെടയുള്ള കാര്യങ്ങൾ മനസിലാക്കാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭിക്കും

Read More

ബസിൽ നിന്ന് വിദ്യാർഥിനി റോഡിൽ വീണ സംഭവം: ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ബസിൽ നിന്നും വിദ്യാർഥിനി റോഡിൽ വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ബാലുശേരി – നരിക്കുനി മെഡിക്കൽ കോളജ് റൂട്ടിലേടുന്ന നൂറാ ബസിലെ ഡ്രൈവർ കുന്ദമംഗലം സ്വദേശി എം.പി.മുഹമ്മദ്, കണ്ടക്ടർ കുട്ടമ്പൂരിലെ യു.കെ.അബ്ബാസ് എന്നിവരുടെ ലൈസൻസാണ് ജോയിന്റ് ആർടിഒ പി. രാജേഷ് സസ്പെൻഡ് ചെയ്തത്. രണ്ടുപേരും മോട്ടോർ വാഹന വകുപ്പിന്റെ ഐഡിടിആർ എടപ്പാളിൽ നടത്തുന്ന മൂന്നു ദിവസത്തെ റിഫ്രഷ്മെന്റ് കോഴ്സിൽ പങ്കെടുക്കണം. വിദ്യാർഥിനി ബസിൽ കയറവേ വണ്ടി മുന്നോട്ടെടുത്തതോടെയാണ്…

Read More

പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു

മലപ്പുറം :കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബസിലെ വിദ്യാര്‍ത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍ ശല്യം ചെയ്തിരുന്നു. ഇത് സഹപാഠികള്‍ ചോദ്യം ചെയ്തതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിക്കുകയായിരുന്നു. ബസ് തകര്‍ക്കാനും സാമൂഹ്യവിരുദ്ധരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ചാലിശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.. വൈകീട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. പറമ്പിക്കുളത്തേക്കാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന…

Read More

പോരാട്ടവീര്യത്തിന്റെ ഒരു നൂറ്റാണ്ട്; നൂറിന്റെ നിറവിൽ വി എസ്

കേരളമണ്ണിലെ സമര യവ്വനം… സ്വന്തം നിലപാടുകൾ കൊണ്ട് മലയാള മണ്ണാകെ ജനപിന്തുണ നേടിയ ജനകീയ സൂര്യൻ.സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം. വി എസ് എന്ന് മലയാള നാട് ചുരുക്കി വിളിക്കുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ നേതാവ് അക്ഷരാർത്ഥത്തിൽ പ്രായം തളർത്താത്ത പോരാളി തന്നെയാണ്. ഇന്നും നിലപാടുകൾ വിളിച്ചുപറയുമ്പോഴും വാക്കുകളുടെ ചാട്ടുളി രാഷ്ട്രീയ എതിരാളികൾക്ക് നേർക്കെറിയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇപ്പോഴും ഒരു വ്യക്തതക്കുറവും വരാറില്ല. എക്കാലവും സ്വന്തം നിലപാടുകൾ ഒട്ടും ഭയമില്ലാതെ…

Read More

കിളിമാനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ഇനി മോഡൽ സ്കൂളുകളുടെ പട്ടികയിലേക്ക്

തിരുവന്തപുരം : കിളിമാനൂരിലെ വിദ്യാഭ്യാസ മുത്തശ്ശിയായ കിളിമാനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ മോഡൽ സ്കൂളുകളുടെ പട്ടികയിലേക്ക് ഉയർത്തി. 128 വർഷത്തെ പാരമ്പര്യമുള്ള കിളിമാനൂർ ഗവ: എച്ച് എസ് എസ് നാടിന്റെ യശ്ശസ്സ് ലോകനിലവാരത്തിലേക്കുയർത്തുന്നതിന് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കിളിമാനൂരിന്റെ വിദ്യാഭ്യാസ തറവാടെന്ന് വിശേഷിപ്പിക്കുന്ന ഈ സ്കൂൾ കഴിഞ്ഞ വർഷങ്ങളിലെല്ലാം തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാഡമിക് നിലവാരം പുലർത്തിയിരുന്നു.ഏറ്റവും കൂടുതൽ വിജയ ശതമാനവും തുടർച്ചയായ വർഷങ്ങളിൽ ഏറ്റവും…

Read More

ലോകകപ്പിൽ അജയ്യരായി വീണ്ടും ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം, കോഹ്‌ലിക്ക് സെഞ്ച്വറി

പൂനെ | 2023 ലോകകപ്പിൽ ടീം ഇന്ത്യ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ബംഗ്ലാദേശിനെ 7 വിക്കറ്റിനാണ് ഇന്ത്യപരാജയപ്പെടുത്തിയത്. പൂനെയിലെ എംസിഎ ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. ഈ വിഷയലക്ഷ്യം 41.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.  വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയം നേടിയത്. തന്റെ 48ാം ഏകദിന സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. ഏറ്റവും വേഗമേറിയ 26,000 അന്താരാഷ്ട്ര റൺസും അദ്ദേഹം തികച്ചു. 567…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial