
വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കണ്ണൂർ: കണ്ണൂർ പരിയാരം ചിതപ്പിലെ പൊയിലിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് സുള്ളൻ സുരേഷ് പരിയാരം പോലീസിന്റെ പിടിയിലായി. ഒക്ടോബർ 19നാണ് സംഭവം. ചിതപ്പിലെ പൊയിലിലെ ഡോ.സക്കീർ അലിയുടെ വീടിൻ്റെ ജനൽ ഗ്രിൽസ് തകർത്ത് ഒരു സംഘം അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റ്റെ ആഭരണങ്ങളും 15,000 രൂപയും കവരുകയായിരുന്നു.കേസിലെ ഒന്നാംപ്രതിയാണ് കോയമ്പത്തൂർ സ്വദേശി സുള്ളൻ സുരേഷ്. ഈ കേസിൽ സുരേഷിന്റെ കൂട്ടാളികളായ 3 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു…