Headlines

അരുവിക്കര ഡാമിൽ കണ്ട മൃതദേഹം
കരമനയാറിൽ കാണാതായ സ്ത്രീയുടെതാണ് തിരിച്ചറിഞ്ഞു

അരുവിക്കര: കരമനയാറ്റിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരുവിക്കര ഡാം സൈറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കരമനയാറിൽ കാണാതായ സ്ത്രീയുടെതാണ് മൃതദേഹം.തിരുവനന്തപുരം വട്ടിയൂർകാവ് നെട്ടയം വേറ്റിക്കോണം സ്വദേശിനി പുഷ്പകുമാരി(68) ആണന്ന് പോലീസ് സ്ഥീരികരിച്ചു. പുഷ്പകുമാരിയെ കഴിഞ്ഞ ദിവസമാണ് ഒഴുക്കിൽപെട്ട് കാണാതായത്. മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുന്നത്. സമരത്തിന് മുന്നോടിയായി രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിൽ പൊലിസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാവിലെ 9.30ന് സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്….

Read More

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല, നേമത്ത് കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും…

Read More

ബ്രസീലിനു ഷോക്ക്; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വെയോടു ഞെട്ടിക്കുന്ന തോൽവി

മോണ്ടിവിഡിയോ: ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിന് ഉറുഗ്വെയ്ക്കെതിരേ ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ടു ഗോളിനാണ് താര സമ്പന്നമായ ബ്രസീൽ ആദ്യ ലോക ചാംപ്യൻമാരോട് അടിയറവ് പറഞ്ഞത്. എന്നാൽ, നെയ്മർ ഇടയ്ക്കു വച്ച് പരുക്കേറ്റ് പിൻമാറി. കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയോട് ബ്രസീൽ സമനിലയും വഴങ്ങിയിരുന്നു. എന്നാൽ, 2015നു ശേഷം ആദ്യമായാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ തോൽക്കുന്നത്. നെയ്മർ, വിനീഷ്യസ് ജൂനിയർ, കാസിമിറോ, ഗബ്രിയേൽ ജീസസ്, റോഡ്രിഗോ തുടങ്ങിയ വമ്പൻമാരെല്ലാം ബ്രസീൽ നിരയിലുണ്ടായിരുന്നു. ഡാർവിൻ…

Read More

മെസി മാജിക് വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു

ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരായ അർജന്റീന തകർത്തത്. ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസിയുടെ ഇരട്ട ഗോളുകളാണ് അർജന്റീനൻ വിജയത്തിന്റെ കരുത്തായത്. 32-ാം മിനുട്ടിൽ നിക്കോലാസ് ഗോൺസാലസിന്റെ പാസ്സിൽ നിന്നാണ് മെസ്സി അർജന്റീനയെ മുന്നിലെത്തിക്കുന്നത്.എൻസോ ഫെർണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അർജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയുടെ തുടർച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കൻ…

Read More

ബാങ്ക് ലോക്കറിൽ എന്തൊക്കെ സൂക്ഷിക്കാം; പുതുക്കിയ ലോക്കർ കരാർ ഇങ്ങനെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള എല്ലാ ലോക്കർ ഉടമകളും പുതുക്കിയ ലോക്കർ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് ഇനി മുതൽ അനുവദനീയമല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ പുതുക്കിയ ലോക്കർ കരാറുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഈ ലോക്കറുകളിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് അനുവദനീയമല്ല. ബാങ്ക് ലോക്കറുകൾ ആഭരണങ്ങളും രേഖകളും…

Read More

നവകേരള സദസ്: നെടുമങ്ങാട് ഡിസംബര്‍ 21ന്, വിപുലമായ സംഘാടക സമിതിയായി

നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി നെടുമങ്ങാട് മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതിയായി. നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാത , മലയോര – തീരദേശ പാതകളുടെ നവീകരണം, വിശപ്പു രഹിത കേരളം, സമ്പൂർണ കുടിവെള്ള പദ്ധതി ഇങ്ങനെ കേരള ചരിത്രത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ വിപ്ലവകരമായ…

Read More

തദ്ദേശ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു; പട്ടികയിൽ 2.685 കോടി വോട്ടർമാർ; 8.76 ലക്ഷം പേരെ ഒഴിവാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമ വോട്ടർപട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷന്മാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരാട്ട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27374 പുരുഷന്മാരും 30266 സ്ത്രീകളുമാണുള്ളത്. 941 ഗ്രാമപഞ്ചായത്തുകളിലും 15962 വാർഡുകളിലും 87 മുനിസിപ്പാലിറ്റികളിലും 3113 വാർഡുകളിലും…

Read More

മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ചു; രക്ഷിതാക്കളുടെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട : മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റില്‍. തുമ്പമണ്‍ സ്വദേശി രാജേഷാണ് പിടിയിലായത്. രാജേഷ് മദ്യപിച്ചതായി കുട്ടികളുടെ രക്ഷിതാക്കളാണ് സംശയം പോലീസിനെ അറിയിച്ചത്. പത്തനംതിട്ട ചെന്നീര്‍ക്കരയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലവുതിട്ട പൊലീസ് വാഹനം തടഞ്ഞു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇയാള്‍ ഓടിച്ച ബസില്‍ 26 കുട്ടികളാണ് ഉണ്ടായിരുന്നത്

Read More

അറബി കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ധം ; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. അടുത്ത മണിക്കൂറുകളിൽ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial