മലയാളമറിയില്ല, രാജിക്കത്തെന്നറിയാതെ ഒപ്പിട്ടു; ലീഗ് നേതാവിനെതിരേ ആരോപണവുമായി എസ്ഡിപിഐ പഞ്ചായത്തംഗം
കാസർകോട് :മൊഗ്രാൽ പഞ്ചായത്ത് ഭരണസമിതിയിലെ സഹപ്രവർത്തകൻ കബളിപ്പിച്ച് രാജിവെപ്പിച്ചെന്ന ആരോപണവുമായി പഞ്ചായത്തംഗം. കാസർകോട് മൊഗ്രാൽ പുത്തൂരിലെ കല്ലങ്കൈ വാർഡിൽ നിന്നുള്ള എസ്.ഡി.പി.ഐ. അംഗമായ ദീക്ഷിതാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ തന്നെ മുസ്ലിം ലീഗ് അംഗത്തിനെതിരേ രംഗത്തെത്തിയത്. മലയാളം വായിക്കാനറിയാത്ത തന്നെക്കൊണ്ട് രാജിക്കത്തിൽ ഒപ്പിടീപ്പിച്ച് സെക്രട്ടറിയെ ഏൽപ്പിച്ചുവെന്നാണ് ദീക്ഷിതിന്റെ ആരോപണം. രാജിക്കത്തായിരുന്നു താൻ നൽകിയത് എന്ന് അറിയുന്നത് പിന്നീട് മറ്റുള്ളവർ പറഞ്ഞപ്പോൾ മാത്രമായിരുന്നു എന്ന് ദീക്ഷിത് പറഞ്ഞു. കഴിഞ്ഞ 12-ന് പഞ്ചായത്ത് വൈസ് പ്രസിഡന്റുൾപ്പെടെയുള്ളവർ തന്നെ സമീപിച്ച് മലയാളത്തിൽ…

