Headlines

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

Read More

ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ തുറന്നത് 21 ദുരിതാശ്വാസ ക്യാമ്പുകൾ

തിരുവനന്തപുരം :ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ ആകെയുള്ളത് 875 പേരാണ്.ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവനന്തപുരം താലൂക്കിലാണ് (16 കമ്പുകൾ). ഇവിടെ 580 പേരാണുള്ളത്. ജില്ലയിൽ 6 വീടുകൾ പൂർണ്ണമായും 11 വീടുകൾ ഭാഗികമായും തകർന്നെന്നാണ് ഔദ്യോഗിക കണക്ക്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരെയും വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാർപ്പിച്ചു. *തിരുവനന്തപുരം താലൂക്ക്* കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ്…

Read More

വിഴിഞ്ഞത്ത് ചരിത്രനിമിഷം, ആദ്യകപ്പൽ ഷെൻഹുവ 15ന് വൻസ്വീകരണം, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നൽകി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിന്റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസാധ്യം…

Read More

കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ കഴക്കൂട്ടം സബ് സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു.

തിരുവനന്തപുരം :തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു. 110 കെ.വി സബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്നും പബ്ലിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു.ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില…

Read More

സുൽത്താൻബത്തേരിയിൽ വാറ്റുചാരായവുമായി ഒരാൾ പിടിയിൽ

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി മുത്തങ്ങ തകരപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ 4.5 ലിറ്റർ വാറ്റുചാരായവുമായി യുവാവിനെ പിടികൂടി. സുൽത്താൻബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ മുത്തങ്ങ ഭാഗത്ത് തകർപ്പാടി കോളനി രാജീവൻ 40 എന്നയാളാണ് പിടിയിലായത്. എക്സൈസ് പ്രിവന്റി ഓഫീസർ V A ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, അനിൽ, രതീഷ്. വനിത സിവിൽ എക്സൈസ് ഓഫീസർ സിനി മോൾ എന്നിവരും ഉണ്ടായിരുന്നു

Read More

ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; ഏഴുപേര്‍ക്കെതിരെ കേസ്

ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു. 3,59,250 രൂപ പിഴയായി ഈടാക്കി. ട്രാഫിക്കിന്റെ ചുമതലയുള്ള ഐ ജി ജി സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി സെല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. വാഹനരൂപമാറ്റം വരുത്തി…

Read More

എൻ.വി വൈശാഖനെ ഒഴിവാക്കി; ഡി.വൈ. എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി വി.പി ശരത് പ്രസാദിനെ തിരഞ്ഞെടുത്തു

തൃശൂർ: എൻ.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കി. വി.പി ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനംചെയ്ത വീഡിയോ പുറത്തു വന്നത് കഴിഞ്ഞ ദിവസമായിരുന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി…

Read More

തിരുവണ്ണാമലയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് കുട്ടികള്‍ അടക്കം എട്ടുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളടക്കം എട്ടുപേർ മരിച്ചു. ഒരു കുടുംബത്തിലെ ഏഴുപേരും ഡ്രൈവറുമാണ് മരിച്ചത്.ഞായറാഴ്ച രാവിലെ ചെങ്ങം നഗരത്തിന് സമീപമാണ് അപകടം. സോഫ്റ്റ് വെയർ എൻജിനീയർ ആർ സതീഷ് കുമാർ (40), എസ് സർവേശ്വരൻ (6), എസ് സിദ്ദു (3), എസ് മണികണ്ഠൻ (42), എസ് ഹേമന്ത് (35) അടക്കം എട്ടുപേരാണ് മരിച്ചത്. മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവണ്ണാമലയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.റോഡിൽ…

Read More

കനത്ത മഴ തിരുവനന്തപുരത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാനും ജില്ലാ കളക്ടർ നിർദേശിച്ചു. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു….

Read More

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠ പുസ്തകങ്ങൾ 2024 ൽ സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇതിനകം 3 കരട് ചട്ടക്കൂടുകൾ പുറത്തിറക്കികഴിഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം, പ്രീസ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും എന്നിവയാണിവ.കൂടാതെ ടീച്ചർ ടെക്സ്റ്റ്, ഡിജിറ്റൽ ടെക്സ്റ്റ്,രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയുംതയ്യാറാക്കും. നിരവധി ജനകീയ ചർച്ചകൾക്ക് ശേഷമാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഈ ഘട്ടത്തിൽ എത്തി നിൽക്കുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial