Headlines

ഉണക്കാനിട്ട അടക്കകൾ നേരം വെളുക്കുമ്പോഴേക്കും അപ്രതീക്ഷിതമാവും ഒടുവിൽ അടക്ക മോഷ്ടാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിൽ

ചാലിശ്ശേരി :ചാലിശ്ശേരിയിൽ അടക്ക മോഷ്ടാവ് പിടിയിൽ. അസം സ്വദേശി മുസമ്മിൽ ഹഖിനെ ആണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. ചാലിശ്ശേരിയിലെ വീടുകളിൽ ഉണക്കാനിട്ട അടക്കകൾ നേരം വെളുക്കുമ്പോഴേക്കും കാണാതാവാൻ തുടങ്ങിയിട്ട് നാളേറെയായി. ഇത് സംബന്ധിച്ച പരാതിയും വ്യാപകമായത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒടുവിൽ അന്വേഷണം ചെന്നത്തിയത് ആസാമിൽ നിന്നും ആറു വർഷം മുൻപ് കേരളത്തിലെത്തിയ മുസമ്മിൽ ഹഖിൽ ആയിരുന്നു. പൊതുവെ പകൽ സമയത്ത് യാതൊരു ജോലിക്കും പോകാതെ അലഞ്ഞു തിരിയുകയാണ് മുസമ്മിലിന്റെ രീതി. രാത്രി ബിഗ് ഷോപ്പറുമായി വീടുകളിൽ…

Read More

അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത

തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും വകുപ്പ് അറിയിക്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യതയുണ്ട്. ഒക്ടോബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട…

Read More

ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം

ആറ്റിങ്ങൽ:ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം .ലിംഗനിരപേക്ഷ കലാലയങ്ങളിലേക്കുള്ള മാറ്റമെന്ന് മന്ത്രി ആർ.ബിന്ദു.കേരളത്തിലെ കലാലയങ്ങളിൽ ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ശ്രമങ്ങൾക്ക് പുതിയ തുടക്കവുമായി ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കി. തിരുവനന്തപുരം ആറ്റിങ്ങൾ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഐഎച്ച്ആർഡി ചെയർപേഴ്‌സണുമായ ആർ.ബിന്ദു നിർവഹിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ആദിൽ, ചൈതന്യ രഘുനാഥ് എന്നിവർ മന്ത്രിയിൽ…

Read More

വിവാഹം നടക്കാത്തതി​ന്റെ മനോവിഷമം കൊണ്ടെത്തിച്ചത് ആത്മഹത്യയിലേക്ക്; പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവി​ന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി അടിമാലി ടൗണിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ഈ മാസം 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വെച്ച് പെട്രോളൊഴിച്ചു തീ കൊളുത്തി ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിൽ ഇയാൾക്ക് തൊണ്ണൂറ് ശതമാനം പൊളളലേറ്റിരുന്നു. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പന്നിയാർകുട്ടി സ്വദേശിയായ ജിനീഷ്. കയ്യിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ്…

Read More

വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പത്തനംതിട്ടയിൽ വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. യുഡിഎഫ് വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ് കണ്ടെത്തി. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സിപിഐഎം പ്രവർത്തകർ തടഞ്ഞുനിർത്തുകയായിരുന്നു.തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Read More

ഹമാസിന്റെ വ്യോമസേനാ മേധാവി മുറാദ് അബു മുറാദ് കൊല്ലപ്പെട്ടു

ജെറുസലേം: ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്രായേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേന മേധാവി മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച നടന്ന കൂട്ടക്കൊലയ്ക്ക് ഹമാസിന് നേതൃത്വം നൽകിയത് അബു മുറാദായിരുന്നു. ആ ആക്രമണത്തിൽ ഹാംഗ് ഗ്ലൈഡറുകൾ വഴി ഇസ്രായേലിലേക്ക് കടന്ന ആക്രമണകാരികളുമുണ്ടെന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ ഏഴിന് ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നൽകിയ…

Read More

അമിത മദ്യപാനം ചോദ്യം ചെയ്തു; നാലു മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ തീകൊളുത്തി കൊന്നു

കാഞ്ചീപുരം: മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തികൊന്നു. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി വീട്ടു വഴക്കിനെ തുടർന്ന് നാല് മാസം ഗർഭിണിയായ ഭാര്യയെ പ്രതിയായ രാജ്‌കുമാർ മർദിച്ച് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്….

Read More

എല്ലാ കണ്ണുകളും അഹമ്മദാബാദിലേക്ക്; ഇന്ത്യ-പാകിസ്ഥാൻ ആവേശ പോരാട്ടത്തിന് ഇനി നിമിഷങ്ങൾ മാത്രം

അഹമ്മദാബാദ്: ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാകിസ്താന്‍ വമ്പൻ പോരാട്ടം ഇന്ന് അഹ്മദാബാദില്‍. പരിക്കില്‍നിന്നു മുക്തനായി ശുഭ്മൻ ഗിൽ ഇന്ന് ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ആദ്യ രണ്ടു മത്സരങ്ങളിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും. ഹോം ഗ്രൗണ്ട്, 1,32,000ലധികം വരുന്ന കാണികളുടെ പിന്തുണ, പാകിസ്താനെതിരായ ഏകപക്ഷീയമായ ഏഴു വിജയങ്ങളുടെ റെക്കോർഡ്, ഏകദിന റാങ്കിങ്ങിൽ ഒന്നാമതതെത്തിയ സമീപകാല ഫോം. ഇന്ത്യൻ ടീമിന് അനുകൂല ഘടകങ്ങൾ നിരവധിയാണ്. ഏറ്റവുമൊടുവിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ശുഭ്മൻ ഗിൽ തിരിച്ചെത്തുമെന്ന സന്തോഷ വാർത്തയും….

Read More

അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ് അമ്മ മരിച്ചു

കാസർക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രുഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.സുജിത് അമിതമായി ഫോൺ ഉപയോ ഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ചയാണ് രുഗ്മണിയെസുജിത് ആക്രമിച്ചത്. അടിയേറ്റ് രുഗ്മിണിക്കു ഗുരുതരമായി പരിക്കേറ്റു.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രു ഗ്മിണി….

Read More

ഭാര്യയുടെ ക്വട്ടേഷൻ, ഭർത്താവിനെ വീട്ടിൽ കയറി വെട്ടി; മൂന്നുപേർ കൂടി അറസ്റ്റിൽ

പീരുമേട്: വണ്ടിപ്പെരിയാറിൽ യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. എറണാകുളം ഫോർട്ട്കൊച്ചി സ്വദേശി ഷെമീർ (31), പെരുമ്പടപ്പ് സ്വദേശി ശിവപ്രസാദ് (25), പള്ളുരുത്തി സ്വദേശി ഷാഹുൽ ഹമീദ് (37) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ മുംബൈ, ബാഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിലെ ഏഴു പ്രതികളും പിടിയിലായതായി പോലീസ് വ്യക്തമാക്കി. വള്ളക്കടവ് കരിങ്കുന്നം അബ്ബാസാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ ഭാര്യ അടക്കമുള്ളവർ കേസിൽ പ്രതികളാണ്. അബ്ബാസിനെ ആക്രമിക്കാൻ ഭാര്യ ഷാഹിറയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial