ഹരിത കർമസേന അംഗങ്ങൾക്ക് നേരേ നഗ്നതാ പ്രദർശനം
ആലപ്പുഴ: മാവേലിക്കരയിൽ വാതിൽപ്പടി സേവനത്തിന് എത്തിയ തഴക്കര പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾക്ക് നേരെ അതിക്രമം. തഴക്കര കുന്നം അഞ്ചാം വാർഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിന് ഇരയായത്. കുന്നം മലയിൽ സലിൽ വിലാസിൽ സാം തോമസാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയവർക്ക് നേരെ അസഭ്യം പറയുകയും ഉടുതുണി ഉയർത്തിക്കാട്ടി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് ഹരിതകർമ സേനാംഗങ്ങൾ വണ്ടിയിൽ സാധനം എടുക്കാൻ വന്നപ്പോഴാണ് ഇയാളുടെ…

