65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനൊരുങ്ങി കുന്നംകുളം; ഇത്തവണയും രാത്രിയും പകലുമായി മത്സരങ്ങൾ നടത്തും
തൃശൂർ: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഈ വർഷവും പകലും രാത്രിയുമായി നടക്കും. 2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. മികച്ച സംഘാടനം കായികോത്സവത്തിൽ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. സബ് ജൂനിയർ ബോയ്സ് ആന്റ് ഗേൾസ്…

