Headlines

വീടിനു നമ്പർ ഇടാൻ 5000 രൂപ ആവശ്യപ്പെട്ടു; പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

മലപ്പുറം: പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്ക് സുഭാഷ് കുമാർ ആണ് പിടിയിലായത്. വീടിനു നമ്പർ ഇടാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. പുളിക്കൽ സ്വദേശി മുഫീദ് വിജിലൻസിന് പരാതി നൽകിയത്. അതേസമയം കഴിഞ്ഞാഴ്ച കാസർഗോഡ് കാഞ്ഞങ്ങാട് കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായിരുന്നു. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വെങ്കിടഗിരിയാണ് പിടിയിലായത്. അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്‍റ് ആണ് ഡോക്ടർ…

Read More

സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. തീരമേഖലകളിലും കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും. കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ…

Read More

തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ്, അമൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. കൃഷ്ണഗിരി- ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവിൽ വിദ്യാർത്ഥികളാണ് മരിച്ച സന്ദീപും അമനും.

Read More

കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

പാലക്കാട്: വീട്ടിലെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മുറി കത്തി. യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പാലക്കാട് പൊൽപ്പുള്ളിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 7 മണിയോടെ പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. ഷാജു പനിയായി കിടപ്പിലായിരുന്നു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണർന്ന ഷാജു മകനു പിന്നാലെ വാതിലടച്ചു പുറത്തേക്കുപോയി. അൽപസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടർന്നതു കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു…

Read More

മുതലപ്പൊഴിയിൽ വലപ്പണിയ്ക്കിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വലപ്പണിയ്ക്കിടെ അഞ്ചുതെങ്ങ് സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയ വല വലിച്ച് കയറ്റുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീഴുകയായിരുന്നു.അഞ്ചുതെങ്ങ് മൂപ്പക്കുടി വീട്ടിൽ റെച്ചൻസ് (71) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ തീരത്ത് വലപ്പണിക്കിടെ റെച്ചൻസ് കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ മേരി, മക്കൾ, അലോഷ്യസ്, ടൈറ്റസ്. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ ഒൻപത്…

Read More

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

ആലപ്പുഴ: തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയ കാർത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. 2018ലെ നാരീശക്തി പുരസ്കാര ജേതാവാണ്. ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് കാർത്ത്യായനി അമ്മ നാരീശക്തി പുരസ്കാരം ഏറ്റവുവാങ്ങിയത് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടിലെ…

Read More

അനുമതിയില്ലാതെ ഇടുക്കി ജില്ലാ കളക്ടറെ മാറ്റരുത് ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള മുഖ്യ ചുമതല ഇടുക്കി ജില്ലാ കലക്ടർക്കാണ്. ഈ സാഹചര്യത്തിലാണ് കോടതി നിർദ്ദേശം വന്നിരിക്കുന്നത്. കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷിയാക്കി. കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Read More

മുണ്ടേലയിൽ വാടക വീട്ടിൽ നിന്നും 15 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ

അരുവിക്കര: മുണ്ടേല കോക്കോതമംഗലത്ത് വാടക വീട്ടിൽ നിന്നും 15 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ. മുണ്ടേല കോക്കോതമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന മഹേഷ് (39)ന്റെ വീട്ടിൽ നിന്നാണ് 14.850 കിലോ കഞ്ചാവ് ഇന്ന് പുലർച്ചെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് പിടികൂടിയത്. ഇയാളുടെ സഹായികളായ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.നെടുമങ്ങാട് ഉളിയൂർ പറമ്പുവാരം സ്വദേശിയായ ഇയാൾ മൂന്ന് മാസം മുമ്പ് കോക്കോതമംഗലത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് കഞ്ചാവ് വിൽപന ആരംഭിച്ച് വരികയായിരുന്നു….

Read More

കുട്ടനാട്ടിൽ പന്ത്രണ്ടാം വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട്ടിൽ പന്ത്രണ്ടാം വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായ കുട്ടിയെ കൈനകരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് മണിക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജ. കുട്ടി ഇന്നു വൈകിട്ടു സ്കൂൾ വിട്ടു വീട്ടിലെത്തിയശേഷമാണു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമേ ആ സമയം…

Read More

തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസതടസവും, പകര്‍ച്ച വ്യാധിയെന്ന് സംശയം

തിരുവനന്തപുരം :വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അജ്ഞാത രോഗം. ആലന്തറ സർക്കാർ യു പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. നൂറോളം വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആരോഗ്യ വിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി സംഭവത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് സ്കൂളിന് അവധി നൽകിയെന്ന് അവിടത്തെ പ്രധാന അധ്യാപിക അറിയിച്ചു. സ്‌കൂളിലെ 6B ക്ലാസ്സിലിരുന്ന വിദ്യാർത്ഥികൾക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടത്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വിദ്യാർത്ഥികളിലേക്ക് രോഗം പടർന്നതോടെയാണ് ആരോഗ്യ വകുപ്പിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial