മുനമ്പം ബോട്ടപകടം; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി
കൊച്ചി : മുനമ്പം ബോട്ടപകടത്തില്‍ മരിച്ച മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ചാപ്പാ കടപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി ഒരാളെക്കൂടി കണ്ടേത്തണ്ടതുണ്ട്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജുവിനെയാണ് ഇനി കണ്ടെത്താനുള്ളത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും നാവികസേനാംഗങ്ങളുമടങ്ങുന്ന വലിയ സംഘം തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ ചാപ്പാ സ്വദേശികളായ ശരത്തിന്‍റെയും മോഹനന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശരത്തിന്‍റെ മൃതദേഹം ഇന്നലത്തന്നെ സംസ്കരിച്ചു. മോഹനന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബോട്ട് മുങ്ങി നാല് പേരെയാണ് കാണാതായത്….

