ഇടുക്കി മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് ഇയാളുടെ മാതാപിതാക്കളെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലാക്കിയ പൊലീസ് ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് നടന്ന അന്വേഷണത്തിലാണ് അജേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Read More

കൂടത്തായി കൂട്ടക്കൊല നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ

സയനൈഡ് ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇനി ലോകമറിയും. കൂടത്തായി കൂട്ടക്കൊല നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ.’കറി ആൻഡ് സയനൈഡ്- ദി ജോളി ജോസഫ് കേസ് ഔട്ട്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഒരു കുടുംബത്തിലെ ആറുപേരെയാണ് ജോളി ജോസഫ് കൊന്നുതള്ളിയത് ഡോക്യുമെന്ററിയുടെ ട്രെയ്ലർ നെറ്റ്ഫ്ളിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദേശീയ അവാർഡ് ജേതാവായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ജോളിയുടെ സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളുമൊക്കെ ട്രെയ്ലറിൽ വന്നുപോകുന്നുണ്ട്. അഭിഭാഷകനായ ബി.എ ആളൂരിനെയും ട്രെയ്ലറിൽ കാണാം.’കേരളത്തിലെ ഒരു ചെറിയ…

Read More

രാവിലെ ചായ കൊണ്ടുവരാൻ താമസിച്ചു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: രാവിലെ ചായ കൊണ്ടുവരാൻ താമസിച്ചതിൽ പ്രകോപിതനായി ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കെലപ്പടുത്തി. സുന്ദരി (50) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തി. ഇവരുടെ ഭർത്താവായ ധരംവീറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിക്ക് സമീപം ഗാസിയാബാദിലെ ഭോജ്പൂർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. രാവിലെ ചായ കൊണ്ടുവരാൻ താമസിക്കുമെന്ന പറഞ്ഞ ഭാര്യയുമായി പ്രതി വഴക്കുണ്ടാക്കി. വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഈ സമയം, ദമ്പതികളുടെ നാല് മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയൽവാസികളാണ്…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് ആദ്യ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

പാള്‍: മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി. പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 114 പന്തുകള്‍ നേരിട്ട് 108 റണ്‍സ് നേടി താരം പുറത്തായി. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ നേടിയ 86 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോര്‍. ഇന്ന് മൂന്നാമനായി ക്രീസിലെത്തിയാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സഞ്ജു സെഞ്ചുറി നേടുന്നത്. തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ഇതുവരെ നൂറിലധികം റണ്‍സ്…

Read More

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; തീരുമാനം ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് കുമാർ സിംഗിന്റെ വിജയത്തിന് പിന്നാലെ

ന്യൂഡൽഹി: ​ഗുസ്തിയിൽ നിന്നും വിരമിക്കുന്നതായി ഒളിപിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ഏറെ വൈകാരികമായ പത്രസമ്മേളനത്തിലാണ് സാക്ഷി മാലികി​ന്റെ പ്രഖ്യാപനം. രാജ്യത്തിനായി ഇനി മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നും സാക്ഷി വ്യക്തമാക്കി. തന്റെ ബൂട്ട് സാക്ഷി പ്രസ്സ്‌ക്ലബ്ബില്‍ ഉപേക്ഷിച്ചു. പ്രഖ്യാപനം WFI തെരഞ്ഞെടുപ്പിന് പിന്നാലെയാണ്. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്നും സാക്ഷി വ്യക്തമാക്കി. മുന്‍ അധ്യക്ഷന്‍ ബ്രിജ്ബൂഷണ്‍ അനുകൂലികളുടെ പാനല്‍ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്‍റെങ്കില്‍…

Read More

ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ കിണറ്റിലിട്ടു; കുറ്റം സമ്മതിച്ച് അമ്മ

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയെ അമ്മ കൊലപ്പെടുത്തി. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം. എട്ടുവയസ്സുകാരിയെ കിണറ്റിൽ തള്ളിയിട്ടാണ് അമ്മ കൊലപ്പെടുത്തിയത്. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ മിനി(48)യാണ് എട്ടുവയസ്സുള്ള മകള്‍ അനുഷ്‌കയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച മുതല്‍ മിനിയെയും മകള്‍ അനുഷ്‌കയെയും വീട്ടില്‍നിന്ന് കാണാതായിരുന്നു. ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെത്തിയെ മിനി തന്നെയാണ് മകളെ കിണറ്റില്‍ തള്ളിയിട്ടെന്ന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് സംഘം എത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. സാമൂഹികമാധ്യമങ്ങളിലടക്കം…

Read More

KSU വിന്റെ DGP ഓഫീസ് മാര്‍ച്ചില്‍ പൊലിസിന് നേരെ മുട്ടയില്‍ മുളക്‌പൊടി പ്രയോഗവും ഗോലി ഏറും

ഇടുക്കി:  വണ്ടിപ്പെരിയാറില്‍ കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പൊലിസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറും. പൊലിസിന് നേരെ പ്രവര്‍ത്തകര്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. ഇതിനെ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. പൊലിസിനെ എറിയാന്‍ കെഎസ്‌യുക്കാര്‍ കൊണ്ടുവന്ന ഗോലികള്‍ പൊലിസ് പിടിച്ചെടുത്തു. ആല്‍ത്തറ സിഐടിയു ചുമട് തൊഴിലാളികളുടെ ഷെഡില്‍ കയറി കെഎസ്‌യുക്കാര്‍ അതിക്രമം കിട്ടി. കെഎസ്‌യു സമരത്തെ തുടര്‍ന്ന് പരീക്ഷക്കായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും…

Read More

ഹൃദയാഘാതത്തെതുടർന്ന് ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു

ഹൃദയാഘാതത്തെതുടർന്ന് ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

‘നേര്’ ന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി; നാളെ നിര്‍ണായകം

കൊച്ചി: ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം ‘നേര്’ ന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നല്‍കിയിട്ടില്ല, പ്രതിഫലം നല്‍കിയില്ല എന്നീ പരാതികളാണ് ഹര്‍ജിക്കാരനായ എഴുത്തുകാരന്‍ ദീപു കെ ഉണ്ണി ഉന്നയിച്ചത്. ഈ പേരില്‍ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.

Read More

തലസ്ഥാനം ഇന്നും അക്രമാസക്തം; കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും സംഘർഷം. കെ എസ് യുവിന്റെ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ മുളകുപൊടി പ്രയോഗിച്ചു. പോലീസ് കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ബലം പ്രയോഗിച്ച് നീക്കി. തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയേറ്റ് മാർച്ചിന് പിന്നാലെയാണ് കെഎസ്‌യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial