എംഡിഎംഎയുമായി യുവാവ് പിടിയിൽ;തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും.

തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) നെയാണ് 4.5ഗ്രാം എംഡിഎംഎയുമായി ചേർന്ന് എക്സൈസ് ഇൻസ്പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വിൽപന നടത്തിയിരുന്ന പ്രതി സ്വന്തമായി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയത് മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ ചേർത്തിരുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന പണം കൊണ്ട് ഗോവ,…

Read More

മദ്യപിക്കാൻ വിളിച്ചിട്ട് പോയില്ല, യുവാവിന് മർദനം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ചെല്ലാതിരുന്നതിന് യുവാവിന് മർദനം. തിരുവനന്തപുരം വെള്ളാറിൽ സെപ്തംബർ 9ന് നടന്ന സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23 ) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെയാണ്(24) പ്രതികൾ മർദിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പൊലീസ് പറഞ്ഞു പ്രതികൾ സ്വരാജിനെ മദ്യപിക്കാൻ വിളിച്ചെങ്കിലും ചെല്ലാത്തത് സംബന്ധിച്ചുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്….

Read More

പത്തനംതിട്ടയിൽ അയൽവാസി യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു; വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.

പത്തനംതിട്ട: പത്തനംതിട്ട പെരുംപെട്ടിയിൽ അയൽവാസി യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു. വിറക് ഇറക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അയൽവാസിയായഅപ്പുകുട്ട (33)നെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുംപെട്ടി സ്വദേശി രതീഷ് (40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റു‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ…

Read More

മുനമ്പത്ത് വളളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുനമ്പത്ത് വളളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്‍റെയടക്കം രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, അപകടത്തിലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ എല്ലാ സംവിധാനവും ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്ത് നിന്ന് ദൂരേയ്ക്ക് മാറിയാണ്. മുൻകാലങ്ങളേക്കാൾ കടലിലെ…

Read More

കിളിമാനൂരിൽ ഇന്ത്യൻ ഐ.ടി.ഇ പ്രവേശനോത്സവം ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: കിളിമാനൂർ ഇന്ത്യൻ ഐ.ടി. ഇ യിലെ പ്രവേശനോത്സവം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പേരൂർ നാസറുദ്ദീൻ അധ്യക്ഷനായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപിക സുജിത രാജേഷ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി മാമം റാസി, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഫുദ്ദീൻ, ഇല്യാസ്, ടീച്ചർ എജ്യൂക്കേറ്റർ സുബ്രഹ്മണ്യ വാര്യർ, രാജേഷ് കുമാർ, ജയകുമാർ, ആരതി ടി.എം., വിദ്യാർത്ഥി പ്രതിനിധികളായ ഇന്ദുജ ,അനു എം തുടങ്ങിയവർ സംസാരിച്ചു….

Read More

ചരക്ക് ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ഒരാൾ മരിച്ചു. കർണ്ണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 4:50 ഓടെ യാണ് അപകടം ഉണ്ടായത്. വട്ടപ്പാറ പ്രധാന വളവിലെ 30 അടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിയുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സവാള കയറ്റി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ മരണപ്പെട്ടു.വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വാഹനത്തിൽ…

Read More

ഭക്ഷ്യ യോഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചു; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധ

കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികളെ ഭക്ഷ്യ വിഷബാധയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വാണിമേലിലാണ് സംഭവം. ആറു തൊഴിലാളികളാണ് ആശുപത്രിയിൽ. ഭക്ഷ്യ യോ​ഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നു സംശയിക്കുന്നു. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഏഷ്യൻ ഗെയിംസ് കബഡിയിലും സ്വർണം നേടി ഇന്ത്യൻ വനിതകൾ; 100 മെഡൽ നേട്ടവുമായി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ കബഡിയിലും സ്വർണം നേടിയ ഇന്ത്യൻ വനിതകൾ. കബഡി ഫൈനലിൽ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തിയതാണ് ഇന്ത്യൻ വനിതകൾ സ്വർണം അണിഞ്ഞത്. ഇതോടെ 2023ലെ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ നേട്ടം 100-ൽ എത്തി. 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ ശേഖരം. കബഡി ഫൈനൽ 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം. 72 വർഷത്തെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ഏഷ്യൻ ഗെയിംസ്…

Read More

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര; ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ള​വ് ന​ൽ​കി​ല്ലെ​ന്നും ബസുടമ സംഘടന

തൃശൂർ: അതിദരിദ്ര വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ ബസുടമ സംഘടന. അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര തീരുമാനിച്ചത്. നവംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്തരവ് അംഗീകരിക്കില്ലെന്നും ഇളവ് നൽകില്ലെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു. 64,006 കുടുംബങ്ങളിലെ 20,000 വിദ്യാർത്ഥികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. എന്നാൽ, സർക്കാറിന്‍റേത് ഏകപക്ഷീയ തീരുമാനമാണെന്നാണ് സംഘടനയുടെ വാദം. കെ.എസ്.ആർ.ടി.സി ബസുകളിൽ…

Read More

കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു, വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വീഡിയോ കാണാം.

തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പോയി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു. തലനാരിഴയ്ക്കാണ് പെൺകുട്ടി രക്ഷപെട്ടത്. തിരുവനന്തപുരത്ത് പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെവൈകുന്നേരം നാലുമണിക്ക് സ്കൂളിൽ നിന്ന് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോൾബസിന്റെ വാതിലിന് സമീപമായിരുന്നു പെൺകുട്ടി നിന്നിരുന്നത്. ബസ് അല്പം മുന്നോട്ട് നീങ്ങിയതും ഡോർ തുറന്ന് പോയതോടെ ഫാത്തിമ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial