‘അതിഥി’യുടെ വിവരം വിരൽത്തുമ്പിൽ; ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു
തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വിവരങ്ങളെല്ലാം ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ ആകും. ഇതിനായി വിപുലമായ ഡാറ്റാബാങ്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള പൊലീസ്. തൊഴിലാളികളുടെ ആധാറും ബയോമെട്രിക് വിവരവുമെല്ലാം ഉൾപ്പെടുത്തിയാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം തൊഴിലാളികൾ എത്തുന്നത്. എത്ര പേർ തൊഴിലെടുക്കുന്നുവെന്നും കേരളത്തിൽ ജീവിക്കുന്നുവെന്നുമുള്ള പൂർണ്ണ വിവരം നിലവിൽ ലഭ്യമല്ല. ഇതരസംസ്ഥാന തൊഴിലാളികളുൾപ്പെട്ട കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വിവരശേഖരണം നടത്താൻ…

