‘തട്ട’ത്തിൽ അനിൽ കുമാറിനെ തള്ളി സിപിഎം: വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്; എം വി ഗോവിന്ദൻ
കണ്ണൂർ: തട്ടം പരാമർശത്തിൽ അഡ്വ. കെ അനിൽകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാമർശം പാർട്ടി നിലപാടല്ലന്നും വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സെൻസ് ഗ്ലോബൽ പരിപാടിയിൽ സി.പി.ഐഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ സംസാരിച്ചപ്പോൾ ഒരു ഭാഗത്ത്…

